ഇരിട്ടി മേഖലയില്‍ ഹര്‍ത്താല്‍ ഭാഗികം
ഇരിട്ടി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഇരിട്ടി മേഖലകളില്‍ ഭാഗികം. ഇരിട്ടി, പുന്നാട്, പടിയൂര്‍, മാടത്തില്‍, കൂട്ടുപുഴ, ഉളിക്കല്‍, കാക്കയങ്ങാട്, വള്ളിത്തോട് എന്നിവിടങ്ങളിലെല്ലാം ഹര്‍ത്താല്‍ പൂര്‍ണമായിരുന്നുവെങ്കിലും ഉള്‍പ്രദേശങ്ങളില്‍ ഹര്‍ത്താല്‍ ബാധിച്ചില്ല. കടകമ്പോളങ്ങള്‍ ഉള്‍പ്പെടെ യുള്ള സ്ഥാപനങ്ങള്‍ സാധാരണ നിലയില്‍ തുറന്നുപ്രവര്‍ത്തിച്ചു. ഇരിട്ടിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ രാവിലെ മുതല്‍ വാഹനങ്ങള്‍ തടയുകയും തുറന്നു പ്രവര്‍ത്തിക്കാനൊരുങ്ങിയവരെ പിന്‍തിരിപ്പിക്കുകയും ചെയ്തു. സി.ഐ രാജീവന്‍ വലിയവളപ്പില്‍, എസ്.ഐ സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ടൗണില്‍ ശക്തമായ പൊലിസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു
ഉളിക്കല്‍ തേര്‍മലയില്‍ ബലമായി കടയടിപ്പിക്കാന്‍ വന്ന ബി.ജെ.പി പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു ഗിരീഷ് പരിക്കളം, മനോജ് അക്കാനിശ്ശേരി, അഭിലാഷ് പാപ്പിനിശ്ശേരി, അനീഷ് കോളിത്തട്ട്, സജീഷ് കൃഷ്ണന്‍ നെല്ലൂര്‍, സനീഷ് നെല്ലൂര്‍, അഭിഷേക് വട്ടിയാംതോട്, സുകുമാരന്‍ മുല്ലപ്പള്ളി, ഉണ്ണി തിയഞ്ചേരി നെല്ലൂര്‍ എന്നിവരെയാണു പൊലിസ് പിടികൂടിയത്. ബുധനാഴ്ച സംഘ്പരിവാര്‍ നേതൃത്വത്തില്‍ ഇരിട്ടിയില്‍ നടത്തിയ പ്രതിഷേധ പ്രകടനവുമായി ബന്ധപ്പെട്ട് എണ്‍പതോളം പേര്‍ക്കെതിരെ പൊലിസ് കേസെടുത്തു. അനുവാദമില്ലാതെ പ്രകടനം നടത്തല്‍, പ്രകോപനപരമായ മുദ്രാവാക്യം വിളി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണു കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."