HOME
DETAILS

സഊദിയിലെ ദമ്മാം ജയിലിൽ മലയാളികളടക്കം 190 ഇന്ത്യൻ തടവുകാ൪

  
backup
January 09 2020 | 11:01 AM

5456356-2325

ജിദ്ദ: സഊദിയിലെ ദമ്മാം സെൻട്രൽ ജയിലിൽ മാത്രം 190 ഇന്ത്യൻ തടവുകാരുണ്ടെന്നും ഇന്ത്യൻ എംബസി അധികൃതർ. അതേ സമയം ഇവരിൽ അമ്പതോളം പേർ മലയാളി യുവാക്കളാണ്.
ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ നടത്തിയ സന്ദർശനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. കൊലപാതകം, മയക്കുമരുന്ന്, ഹവാല, ബിനാമി കച്ചവടം, സാമ്പത്തിക കുറ്റകൃത്യം മദ്യക്കടത്ത് തുടങ്ങിയ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരാണിവർ.

ഓരോരുത്തരുടെയും കേസുകളുടെ കൃത്യമായ വിവരങ്ങളും വ്യക്തിവിവരങ്ങളും സംഘം ശേഖരിച്ചു. ഏറ്റവും കൂടുതൽ പേർ ശിക്ഷ അനുഭവിക്കുന്നത് മദ്യവുമായി ബന്ധപ്പെട്ട കേസുകളിലാണ്. ഇതിൽ മഹാഭൂരിഭാഗവും മലയാളികളാണ്. കഴിഞ്ഞമാസം മാത്രം സഊദിയിലെത്തുകയും മദ്യ ഉത്പാദനത്തിലും വിതരണത്തിലും പങ്കാളിയാവുകയും ചെയ്ത അമ്പതോളം മലയാളി ചെറുപ്പക്കാരാണ് പുതുതായി തടവറയിലെത്തിയത്. പെട്ടെന്ന് പണക്കാരാകാനുള്ള കുറുക്കുവഴികൾ തേടിയാണ് പലരും മദ്യ ബിസിനസിലേക്ക് തിരിയുന്നത്.

നേപ്പാളികളുമായി ചേർന്ന് മദ്യനിർമാണത്തിന് രഹസ്യ ഫാക്ടറി നടത്തി പിടിയിലായ മലയാളിയും കൂട്ടത്തിലുണ്ട്. ഒരു കമ്പനിയിൽ ഉയർന്ന ഉദ്യോഗം വഹിച്ചിരുന്ന തമിഴ്നാട് സ്വദേശി ജയിലില്‍ കഴിയുന്നത് മദ്യവുമായി നടന്നുവരികയായിരുന്ന സുഹൃത്തിനെ വാഹനത്തിൽ കയറ്റിയതിന്റെ പേരിലാണ്. സമാനമായ സംഭവത്തിൽ രണ്ടു മലയാളികളും ശിക്ഷ അനുഭവിക്കുന്നുണ്ട്. ഓരോരുത്തരുടെയും കേസുകൾ പരിശോധിച്ച് ആവശ്യമായ നിയമസഹായങ്ങൾ എത്തിച്ച് മോചനത്തിന് സഹായിക്കുകയും ആവശ്യമായ ബോധവത്കരണം നടത്തുകയും ചെയ്യുന്നതിനാണ് എംബസി സംഘം ജയിലുകൾ സന്ദർശിച്ചത്.

ഉദ്യോഗസ്ഥരായ വസിയുല്ല ഖാൻ, രാജീവ് രഞ്ജൻ, ധർമജൻ, സുകുമാരൻ എന്നിവരും സാമൂഹിക പ്രവർത്തകരായ ഷാജി വയനാട്, മണിക്കുട്ടൻ എന്നിവരുമാണ് സംഘത്തിലുണ്ടായിരുന്നത്. ജയിൽ മേധാവി കേണൽ മുഹമ്മദ് അലി അൽഹാജിരിയുമായി സംഘം ചർച്ച നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഫിർ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്തയാളെ വീണ്ടും ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തത് സിപിഎം

Kerala
  •  3 months ago
No Image

വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും; തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ 'നടക്കാത്ത' അന്വേഷണത്തിന്റെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

Kerala
  •  3 months ago
No Image

കൊല്ലത്ത് സുഹൃത്തായ യുവതിയുടെ വീടിന് മുന്നിൽ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  3 months ago
No Image

പൂരം കലക്കല്‍: നടക്കാത്ത അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് നല്‍കാന്‍ എ.ഡി.ജി.പി

Kerala
  •  3 months ago
No Image

 പേജറും വാക്കിടോക്കിയും നിര്‍മിച്ചത് മൊസാദ് മേല്‍നോട്ടത്തിലെന്ന് ഇന്റലിജന്‍സ്

International
  •  3 months ago
No Image

പൊട്ടിത്തെറിച്ച പേജര്‍ നിര്‍മിച്ചത് ആര്? ദുരൂഹത തുടരുന്നു

International
  •  3 months ago
No Image

കൊളീജിയം ഒരു തിരച്ചില്‍ കമ്മിറ്റിയല്ല, ജഡ്ജിമാരുടെ നിയമനം വൈകുന്നതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രിംകോടതി

National
  •  3 months ago
No Image

അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

National
  •  3 months ago
No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  3 months ago
No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  3 months ago