റോഡില്‍ തടസം സൃഷ്ടിച്ച് ഹര്‍ത്താലുകാര്‍
തളിപ്പറമ്പ്: ശബരിമല കര്‍മസമിതിയും ബി.ജെ.പിയും നടത്തിയ ഹര്‍ത്താല്‍ തളിപ്പറമ്പില്‍ പൂര്‍ണം. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. ഹര്‍ത്താല്‍ അനുകൂലികള്‍ ദേശീയപാതയില്‍ തൃച്ചംബരത്തും ചിന്മയ റോഡിലും ടയറുകള്‍ക്ക് തീയിടുകയും പഴയ ഇലക്ട്രിക്ക് പോസ്റ്റുകളും കല്ലുകളും ഇട്ട് റോഡില്‍ തടസമുണ്ടാക്കുകയും ചെയ്തു. പൊലിസെത്തി ഇവ നീക്കി. തളിപ്പറമ്പിലെ ഇന്ത്യന്‍ കോഫി ഹൗസ് സി.പി.എം പ്രവര്‍ത്തകരുടെ കാവലില്‍ തുറന്നു പ്രവര്‍ത്തിച്ചു. ഇന്നലെ രാവിലെ പതിനൊന്നോടെ ചിറവക്കിലെ സ്വകാര്യ കോംപ്ലക്‌സിന്റെ ചില്ല് തകര്‍ന്നതായി കാണപ്പെട്ടത് അക്രമികളുടെ കല്ലേറില്‍ തകര്‍ത്തുവെന്ന സംശയം ഉയര്‍ത്തി. സി.ഐ കെ.ജെ വിനോയി, എസ്.ഐ കെ. ദിനേശന്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഇവിടെ നിന്നും കല്ലോ മറ്റ് വസ്തുക്കളോ കണ്ടെത്താനായിട്ടില്ല. ഹര്‍ത്താലിന്റെ ഭാഗമായി ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം തളിപ്പറമ്പിലെ ഇന്ത്യന്‍ കോഫീ ഹൗസിന് മുന്നില്‍ എത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന ചിലര്‍ കൂവിയത് ഇരു വിഭാഗവും തമ്മില്‍ അല്‍പനേരം വാക്കേറ്റത്തിനിടയാക്കി. തുടര്‍ന്ന് പ്രകടനക്കാര്‍ ദേശീയപാതയില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പ്രകടനത്തിന് എ.പി ഗംഗാധരന്‍, ടി.ടി സോമന്‍, എം. വിനോദ് കുമാര്‍, പി.വി ലിജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."