HOME
DETAILS

ഇറാഖുമായി നല്ല ബന്ധം നില നിർത്തുമെന്ന് സഊദി അറേബ്യ

  
backup
January 09 2020 | 12:01 PM

saudi-in-good-connection-witj-iraq

       റിയാദ്: ഇറാഖുമായി നല്ല ബന്ധം നില നിർത്തുമെന്നും ഇറാഖ് ഭരണകൂടത്തെയും പൗരന്മാരെയും ഏറ്റവും അടുത്ത സാഹോദരന്മാരായിട്ടാണ് കണക്കാക്കുമെന്നും സഊദി അറേബ്യ. സഊദി ഉപ പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാൻ, വിദേശ കാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ എന്നിവരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാഖിന്റെ സഹായത്തിനായി യുദ്ധവും ബാഹ്യ കക്ഷികൾ തമ്മിലുള്ള സംഘർഷവും ഒഴിവാക്കാൻ സാധ്യമായ എല്ലാ കാര്യവും ചെയ്യുമെന്നും ഇറാഖി ജനത മുൻകാലങ്ങളിൽ വൻ ത്യാഗം സഹിച്ചു. ഇനി സമൃദ്ധി ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഉപ പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. ഇറാഖിൽ അമേരിക്കൻ മേഖലയിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിന് പിറകെയാണ് സഊദിയുടെ പ്രതികരണം. ഇറാഖിനെ സ്നേഹിക്കുന്ന എല്ലാവരും രാജ്യം ഇന്നത്തെ അസ്വസ്ഥതകൾ ഒഴിവാക്കണമെന്നും ഇത് തുടർന്നാൽ ഇറാഖിന്റെ സുരക്ഷയെയും സ്ഥിരതയെയും പ്രതികൂലമായി ബാധിക്കുമെന്ന് കരുതുന്നവരാണെന്നും രാജകുമാരൻ ട്വീറ്റ് ചെയ്‌തു.

[caption id="attachment_805993" align="aligncenter" width="360"] സഊദി ഉപ പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാൻ[/caption] [caption id="attachment_805995" align="aligncenter" width="360"] വിദേശ കാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ[/caption]


      ഇറാഖിന്റെ സുരക്ഷക്കും ഭദ്രതക്കും വേണ്ടി സഊദി എല്ലാ സഹായവും ചെയ്യുമെന്ന് വിദേശ കാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാനും വ്യക്തമാക്കി. ഇറാഖ് ഒരു സഹോദര അറബ് രാജ്യമാണ്, യുദ്ധം ഒഴിവാക്കാൻ അതിലെ ധീരരായ പൗരന്മാർ സേനയിൽ ചേരേണ്ടത് അത്യാവശ്യമാണ്. വലിയ പരാജിതമായ യുദ്ധക്കളമായി ഇറാഖ് മാറരുതെന്നും വിദേശ കാര്യ മന്ത്രി പറഞ്ഞു. ഇറാഖിലെ സ്ഥിതിഗതികൾ സഊദി സസൂക്ഷ്‌മം നിരീക്ഷിക്കുകയാണ്. സാഹോദര്യ രാജ്യത്തെ പോരാട്ടത്തിലേക്കും യുദ്ധത്തിലേക്കും നീങ്ങുന്നതിൽ നിന്ന് അകറ്റിനിർത്തുന്നതിനായി സഊദി കഠിന ശ്രമം തുടരുന്നു. ഇറാഖിന്റെ വികസനം, സമൃദ്ധി, സുരക്ഷ എന്നിവയ്‌ക്ക് എന്നിവക്കായി ഇറാഖ് ജനതക്കൊപ്പം ശക്തമായി നിലകൊള്ളുമെന്ന് വിദേശ കാര്യ സഹ മന്ത്രി ആദിൽ അൽ ജുബൈറും ട്വീറ്റ് ചെയ്‌തു.

[caption id="attachment_805996" align="aligncenter" width="360"] വിദേശ കാര്യ സഹ മന്ത്രി ആദിൽ അൽ ജുബൈർ[/caption]


      നിലവിൽ അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമാകാൻ ഇടയായ ഇറാൻ നേതാവ് ഇറാൻ റവല്യഷനറി ഗാർഡ് കമാണ്ടർ ഖാസിം സുലൈമാനി വ്യോമാക്രണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയും തുടർന്ന് ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് ശേഷവും സഊദി രാജാവും കിരീടാവകാശിയും ഇറാഖ്, പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവരുമായി ബന്ധപ്പെട്ട സ്ഥിഗതികൾ വിലയിരുത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം; 12  പേര്‍ക്ക് പരുക്ക്

National
  •  a month ago
No Image

'വടക്കന്‍ ഗസ്സ അഭിമുഖീകരിക്കുന്നത് മഹാ ദുരന്തം' യു.എന്‍ 

International
  •  a month ago
No Image

കല്യാണവേദിയിലും പിണക്കം; സരിന് കൈ കൊടുക്കാതെ രാഹുലും ഷാഫിയും 

Kerala
  •  a month ago
No Image

മതം മാറിയ ദലിതര്‍ക്ക് പട്ടിക ജാതി പദവി: കമ്മീഷന്‍ കാലാവധി നീട്ടി കേന്ദ്രം

National
  •  a month ago
No Image

ഇനി വയനാടിനും മെഡിക്കല്‍ കോളജ് ; ഉറപ്പ് നല്‍കി പ്രിയങ്ക

Kerala
  •  a month ago
No Image

ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ മടങ്ങിയ യുവതിയെ പിന്തുടര്‍ന്നു സ്വര്‍ണ മാല പൊട്ടിച്ചു; പ്രതി പിടിയില്‍

Kerala
  •  a month ago
No Image

ഇന്ത്യക്ക് സമ്പൂര്‍ണ തോല്‍വി; അജാസ് പട്ടേലിന് പതിനൊന്നു വിക്കറ്റ്

Cricket
  •  a month ago
No Image

പരപ്പന്‍ പാറ ഭാഗത്ത് മരത്തില്‍ കുടുങ്ങിയ നിലയില്‍ ശരീര ഭാഗം; ചൂരല്‍ ഉരുള്‍പൊട്ടലിലേതെന്ന് നിഗമനം

Kerala
  •  a month ago
No Image

സന്ദീപ് വാര്യരുമായി ചര്‍ച്ച നടത്തിയിട്ടില്ല; വന്നാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു 

Kerala
  •  a month ago