HOME
DETAILS
MAL
ഹിറ്റ്ലറുടെ ആ 'ഭീകര ടെലഫോണ്‍' വിറ്റുപോയി, 2,43,000 ഡോളറിന്
backup
February 20 2017 | 15:02 PM
നിരവധി കൂട്ടക്കുരുതികളുടെ ഉത്തരവുകള്‍ക്ക് മാധ്യമമായ ഹിറ്റ്ലറിന്റെ ചുവന്ന ടെലിഫോണ്‍ ലേലത്തില്‍ പോയി. 2,43,000 യു.എസ് ഡോളറിനാണ് ഫോണ്‍ ലേലം വിളിച്ചത്. ഫോണ്‍ വിളിച്ചെടുത്തയാളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
രണ്ടാം ലോക മഹായുദ്ധ കാലത്ത് നിരവധി കൂട്ടുക്കുരുതികള്ക്ക് ഉത്തരവ് നല്കാന് ഹിറ്റ്ലര്‍ ഉപയോഗിച്ച ഫോണാണിത്. അതുകൊണ്ട് ചുവന്ന ഭീകര ഫോണെന്നും അറിയപ്പെടുന്നുണ്ട്.
ജര്‍മനി കീഴടങ്ങിയ ശേഷം ബ്രീട്ടീഷ് ഉദ്യോഗസ്ഥന് സര് റാല്‍ഫ് റയ്നറിന് സോവിയറ്റ് യൂണിയന് ഓര്‍മയ്ക്കായി നല്കിയതാണീ ഫോണ്‍. 1977 ല്‍ ഇയാളുടെ മരണശേഷം മകന് റാനള്ഫ് റയ്നര്ക്ക് അനന്തരമായി ഫോണ്‍ ലഭിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."