HOME
DETAILS
MAL
റോഡിലെ അശാസ്ത്രീയ വര അധികൃതര്‍ മാറ്റിവരച്ചു
backup
January 04 2019 | 07:01 AM
കൊളച്ചേരി: നവീകരിച്ച കൊളച്ചേരി-നെല്ലിക്കപ്പാലം റോഡിലെ മധ്യത്തില്‍ അശാസ്ത്രീയമായി വരച്ച വെള്ള വര അധികൃതര്‍ മാറ്റിവരച്ചു. വളവുകളുള്ള റോഡില്‍ നീളത്തിലുള്ള വരകളാണു വരക്കേണ്ടിയിരുന്നത്. എന്നാല്‍ കൊളച്ചേരി-നെല്ലിക്കപ്പാലം റോഡിലെ എല്ലാ വളവുകളിലും ഇടവിട്ടുള്ള വരകളാണു വരച്ചത്.
ഇതിലെ അശാസ്ത്രീയത ചൂണ്ടിക്കാണിച്ച് നാട്ടുകാര്‍ അധികൃതര്‍ക്കു പരാതി നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് സുപ്രഭാതം വാര്‍ത്തയും പ്രസിദ്ധീകരിച്ചിരുന്നു. നിലവില്‍ വരച്ച വരയ്ക്കു മുകളിലൂടെ കഴിഞ്ഞദിവസമാണ് നീളത്തിലുള്ള വരകള്‍ വരയ്ക്കാന്‍ തുടങ്ങിയത്. റോഡ് ഗതാഗതം സുഗമവും അപകടരഹിതവുമാക്കുന്നതിനായി ആവിഷ്ക്കരിച്ച റോഡില്‍ വരയ്ക്കുന്ന വരകളും ചിഹ്നങ്ങളും നിസാരമായി കാണുന്നതില്‍ ജനങ്ങള്‍ക്കു പ്രതിഷേധമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."