'വാടാനപ്പള്ളിയില്‍ സംഘര്‍ഷം പടരാതിരിക്കാന്‍ ജാഗ്രത പാലിക്കണം'
വാടാനപ്പള്ളി: ഗണേശ മംഗലത്ത് ഹര്‍ത്താല്‍ അനുകൂലികളും എസ്.ഡി.പി.ഐ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷം ദൗര്‍ഭാഗ്യകരമാണെന്നും ഇനിയും സംഘര്‍ഷം ആവര്‍ത്തിക്കാതിരിക്കാന്‍ ഇരുവിഭാഗങ്ങളും സംയമനം പാലിക്കണമെന്നും ആര്‍. എം.പി.ഐ നാട്ടിക ഏരിയാ കമ്മിറ്റി അഭ്യര്‍ഥിച്ചു.
തുറന്നിരുന്ന ഒരു ഹോട്ടല്‍ അടപ്പിക്കാന്‍ ബുധനാഴ്ച ഹര്‍ത്താല്‍ അനുകൂലികള്‍ ശ്രമിക്കുകയും തുടര്‍ന്ന് വാക്കേറ്റം നടക്കുകയും ചെയ്തിരുന്നു.വ്യാഴാഴ്ച ഹര്‍ത്താല്‍ ആയിരിക്കെ എസ്.ഡി.പി. ഐ പ്രവര്‍ത്തകര്‍ ഹോട്ടലില്‍ സംഘടിക്കുകയും സ്ഥാപനം പ്രവര്‍ത്തനം നടത്താതെ തന്നെ സംഘം അവിടെ നിലയുറപ്പിക്കുകയുമായിരുന്നുവെന്നാണ് അറിയുന്നത്. സ്ഥാപനം അല്‍പം തുറന്ന നിലയില്‍ കണ്ടതോടെ അടപ്പിക്കാനായി ബി.ജെ.പി പ്രവര്‍ത്തകര്‍ എത്തി. ഇതേതുടര്‍ന്ന് ഇരുവിഭാഗവും ഏറ്റുമുട്ടി. വെട്ടും കുത്തുമേറ്റ നിലയില്‍ നാലുപേര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരുടെയും പരുക്ക് ഗുരുതരമല്ലെങ്കിലും നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന നിലപാടാണ് ഇരു വിഭാഗങ്ങളുടെയും ഭാഗത്തുനിന്നുണ്ടായത്. ബുധനാഴ്ച മുതല്‍ തന്നെ ഏറ്റുമുട്ടലുണ്ടാവാതെ ശ്രദ്ധിക്കുന്നതില്‍ പൊലിസ് കാണിച്ച ഗുരുതര കൃത്യവിലോപമാണ് അനിഷ്ട സംഭവങ്ങള്‍ക്കിടവരുത്തിയത്. വര്‍ഗീയ ഏറ്റുമുട്ടലായി ഇതു മാറാതിരിക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും പൊലിസും ജില്ലാ ഭരണവും കര്‍ശന നടപടി എടുത്ത് സംഘര്‍ഷം ഇല്ലാതാക്കണമെന്നും ആര്‍.എം.പി.ഐ ആവശ്യപ്പെട്ടു.
യോഗത്തില്‍ ഈ.വി ദിനേഷ് കുമാര്‍ അധ്യക്ഷനായി.സംസ്ഥാന പ്രസിഡന്റ് ടി.എല്‍ സന്തോഷ്, അഡ്വ.വി.എം ഭഗവത് സിങ്, കെ.ജി സുരേന്ദ്രന്‍, വി.പി രഞ്ജിത്ത്, കെ.എസ്.ബി നോജ്, ടി.കെ പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."