HOME
DETAILS
MAL
ഇതാണ് ഞങ്ങളുടെ ഡോക്ടര്‍...
backup
January 04 2019 | 08:01 AM
ചേലക്കര: രോഗീപരിചരണത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സേവന മുഖമായ ചേലക്കര സ്വദേശി ഡോ. സതീഷ് പരമേശ്വരന് ഹര്‍ത്താല്‍ ദിനത്തിലും മാത്യക തീര്‍ത്തു.
പ്രളയ നാളുകളില്‍ നെല്ലിയാമ്പതിയില്‍ ഒറ്റപ്പെട്ടു പോയവര്‍ക്ക് ചികിത്സ നല്കാന് മണിക്കൂറുകളോളം ദുര്‍ഘടമായ പാതയിലൂടെ നടന്ന് പോയ ഈ ജനകീയ ഡോക്ടര്‍ ഹര്‍ത്താല്‍ ദിനത്തില്‍ താന്‍ സേവനമനുഷ്ഠിക്കുന്ന പാലക്കാട് ജില്ലയിലെ ആലത്തൂര്‍ പാടൂര്‍ ഗവണ്മെന്റ് ആശുപത്രിയിലേക്ക് സൈക്കിളിലായിരുന്നു യാത്ര. എന്തിന് ഇത്ര സാഹസ സേവനമെന്ന ചോദ്യത്തിന് രോഗങ്ങള്ക്കറിയില്ലല്ലോ ഹര്‍ത്താല്‍ എന്നായിരുന്നു മറുപടി. പാടൂരില്‍ തന്നെ കാത്തിരിയ്ക്കുന്ന പാവപ്പെട്ട രോഗികളുടെ അടുത്തേയ്ക്കുള്ള ഡോക്ടറുടെ യാത്ര പുതിയൊരു സേവന മുഖവുമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."