HOME
DETAILS
MAL
'സംഘ്പരിവാര്‍ അഴിഞ്ഞാട്ടം കേരളത്തില്‍ നടക്കില്ല'
backup
January 04 2019 | 08:01 AM
വടക്കാഞ്ചേരി: സംഘ്പരിവാര്‍ സംഘടനകളുടെ അഴിഞ്ഞാട്ടവും അക്രമ സമരവും കേരളത്തില്‍ വിലപ്പോകില്ലെന്നും നാടിന്റെ മതേതര മുഖം ഇല്ലാതാക്കാന്‍ സംഘ്പരിവാറിന് കഴിയില്ലെന്നും ഇടത് മുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍.
ബി.ജെ.പി-ആര്‍.എസ്.എസ് സമരങ്ങള്‍ക്ക് പ്രതിദിനം ജനപിന്തുണ നഷ്ടപ്പെടുകയാണ്. ശബരിമലയിലെത്തുന്ന ഭക്തജനങ്ങള്‍ പൂര്‍ണ സംതൃപ്തരാണ്.
ബി.ജെ.പി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം അതിദയനീയമായി പരാജയപ്പെടാന്‍ പോവുകയാണ്.
ഇതിന്റെ ജാള്യം മറക്കാനാണ് ആര്‍.എസ്.എസും ബി.ജെ.പിയും അക്രമ സമരം അഴിച്ചുവിടുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു. സംഘ്പരിവാര്‍ ആക്രമണത്തില്‍ തകര്‍ന്ന സി.പി.എം, സി.പി.ഐ ഓഫിസുകള്‍ സന്ദര്‍ശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു വിജയരാഘവന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."