HOME
DETAILS
MAL
ഹര്‍ത്താല്‍ നിരോധിക്കണം: ഹൈക്കോടതിയില്‍ ഹരജി
backup
January 04 2019 | 08:01 AM
കൊച്ചി: ഹര്‍ത്താലുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആണ് ഹരജി നല്‍കിയത്. ഇതുസംബന്ധിച്ച് നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. ഹരജി ഇന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിക്കും.
അടിക്കടിയുണ്ടാവുന്ന ഹര്‍ത്താലുകള്‍ കേരളത്തിന്റെ വ്യാപാര വ്യവസായ മേഖലയ്ക്ക് കനത്ത നഷ്ടം വരുത്തിവെക്കുന്നുവെന്ന് ആരോപിച്ചാണ് സംഘടന കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."