സംരംഭങ്ങള്‍ക്ക് സുഗമപാതയുമായി വകുപ്പുകള്‍
കൊച്ചി: കേരളത്തില്‍ വ്യവസായനിക്ഷേപത്തിന്റെ സുഗമപാത വ്യക്തമാക്കി അസന്റ് 2020 ലോക നിക്ഷേപക സംഗമത്തിലെ മൂന്നാം പ്ലീനറി സെഷന്‍.
വ്യവസായ അനുമതികളെയും അനുബന്ധ സേവനങ്ങളെയും കുറിച്ച് നടന്ന ചര്‍ച്ചയില്‍ സംരംഭകര്‍ക്കും സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ആത്മവിശ്വാസം പകരാനെത്തിയത് സംസ്ഥാനത്തെ വ്യവസായ പ്രോത്സാഹന ഏജന്‍സികളുടെ തലവന്മാര്‍ ഈ രംഗത്തെ നൂതന പരിഷ്‌കരണ നടപടികള്‍ ഒന്നൊന്നായി അവതരിപ്പിച്ചു.
മികച്ച അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ വ്യവസായ പാര്‍ക്കുകള്‍, അനുമതികള്‍ക്കായി ഏകജാലക സംവിധാനം, അനായാസം ലഭിക്കുന്ന വായ്പകള്‍ തുടങ്ങി ഒരു സംരംഭം തുടങ്ങാന്‍ ഏറ്റവും മികച്ച സൗകര്യങ്ങളാണ് കേരളം ഒരുക്കിയിരിക്കുന്നതെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ പറഞ്ഞു. വ്യവസായ അനുമതിയുള്ള ഏകജാലക സംവിധാനമായ കെ സ്വിഫ്റ്റിന്റെ പ്രവര്‍ത്തന രീതി വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്‍ഗ് വിശദീകരിച്ചു.
കേരളത്തില്‍ പുതുതായി വരുന്ന വ്യവസായ പാര്‍ക്കുകള്‍ നിക്ഷേപകര്‍ക്ക് വിപുലമായ സാധ്യതകളാണ് ഒരുക്കുന്നതെന്ന് വ്യവസായ വാണിജ്യ വകുപ്പ് ഡയരക്ടര്‍ കെ. ബിജു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."