ഇനി വാസന്തിക്കും അമ്മ ശിവകാമിക്കും അടച്ചുറപ്പുള്ള വീട്ടില്‍ അന്തിയുറങ്ങാം
അഗളി: താവളത്തിന് അടുത്ത് മുട്ടിക്കോണം കോളനിയില്‍ താമസിച്ചിരുന്ന അന്ധയായ വാസന്തിയുടെയും വൃദ്ധയായ അമ്മ ശിവകാമിയുടെയും കഥ മുന്‍പ് സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ചോര്‍ന്നൊലിക്കുന്ന ചെറ്റക്കുടിലില്‍ നരകതുല്യമായ ജീവിതം നയിച്ചിരുന്ന ഇവര്‍ക്ക് മൂന്ന് ലക്ഷം രൂപ ചിലവിട്ട് വീട് ഒരുക്കിയത് ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍ ഉമാ പ്രേമനും കൂട്ടരുമാണ്. താവളത്തിനടുത്ത് സ്വന്തമായുള്ള 3 സെന്റ് സ്ഥലത്താണ് അതിമനോഹരമായ ഈ വീട് നിര്‍മ്മിച്ചിട്ടുള്ളത്.
അടുക്കളയും ഹാളും ബെഡ്‌റൂമും ബാത്‌റൂമും അടക്കളയും ഉള്‍പ്പെട്ട വീടാണിത്. ഫര്‍ണിച്ചറുകളും വാങ്ങിയ നല്‍കിയിട്ടുണ്ട്. പ്രവര്‍ത്തനം തുടങ്ങി ഒരു മാസം കൊണ്ടാണ് വീടുപണി പൂര്‍ത്തിയാക്കിയത്.
പുതുവത്സര സമ്മാനമായി പുത്തന്‍ വീട് ലഭിച്ച സന്തോഷത്തിലാണ് വാസന്തി. ദീര്‍ഘകാലത്തെ സ്വപ്നം സഫലമായതായി വാസന്തി പറഞ്ഞു. കഴിഞ്ഞ ദിവസം ഉമാ പ്രേമന്റെ നേതൃത്വത്തിലുള്ള ചെറു സംഘമെത്തിയാണ് ഇവര്‍ക്ക് വീട് കൈമാറിയത്.
അഗളി സി.ഡി.പി.ഒ ശ്രീകല താക്കോല്‍ വാസന്തിക്കും അമ്മ ശിവകാമിക്കും നല്‍കി. ശാന്തി ഡയറക്ടര്‍ ഉമാ പ്രേമന്‍, പൊതുപ്രവര്‍ത്തകന്‍ പി. ഷറഫുദ്ദീന്‍, വാര്‍ഡ് മെമ്പര്‍ കവിത, ജോബി കുരീക്കാട്ടില്‍, ഐഎച്ച്ആര്‍ഡി കോളേജിലെ എന്‍എസ്എസ് യൂണിറ്റ് പങ്കെടുത്തു.
സ്വന്തമായി വീടില്ലാതെ നരകതുല്യമായ ജീവിതം നയിച്ചിരുന്ന വാസന്തിക്കും ശിവകാമിക്കും വീട് നിര്‍മ്മിച്ചുനല്‍കുന്നതിന്റെ ചടങ്ങില്‍ ശാന്തി ഡയറക്ടര്‍ ഉമാപ്രേമന്‍ താക്കോല്‍ കൈമാറുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."