ശബരിമല യുവതീപ്രവേശനത്തില്‍ ദേവസ്വം ബോര്‍ഡിന് തീരുമാനമെടുക്കാം: മന്ത്രി
തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നും അതില്‍ സര്‍ക്കാര്‍ കൈകടത്തില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല യുവതീ പ്രവേശനവിധി പുനപ്പരിശോധനാ ഹര്‍ജികളിലെ നിയമപ്രശ്‌നം തീര്‍പ്പാക്കാന്‍ രൂപീകരിച്ച സുപ്രിം കോടതിയുടെ ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിനു മുന്‍പില്‍ ദേവസ്വം ബോര്‍ഡിന് സ്വന്തം നിലപാട് പറയേണ്ടതുണ്ട്. അതിനായി ഉടന്‍ ബോര്‍ഡ് യോഗം ചേരും. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ അഭിപ്രായം.
ബോര്‍ഡിന് സ്വന്തം നിലപാടെടുക്കാമെന്നു പറയുമ്പോഴും സര്‍ക്കാരിന്റെ മുന്‍നിലപാടില്‍ മാറ്റമില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. 2007ല്‍ സര്‍ക്കാര്‍ എടുത്ത നിലപാടാണ് 2016ല്‍ പറഞ്ഞതെന്നും അതില്‍ ഉറച്ചു നില്‍ക്കുന്നതായും മന്ത്രി പറഞ്ഞു. ഹിന്ദുമത പണ്ഡിതന്‍മാരുടെ സമിതി രൂപീകരിച്ച് അവരുടെ തീരുമാനം കൂടി പരിഗണിച്ചേ സൂപ്രിംകോടതി അന്തിമ തീരുമാനിത്തിലെത്താവൂ എന്ന് മന്ത്രി കടകംപള്ളി കൂട്ടിച്ചേര്‍ത്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടി ഉള്‍പ്പെടെ വിലയിരുത്തി, ഭക്തരുടെ വികാരത്തിന് വരുദ്ധമായി നീങ്ങിയതുകൊണ്ട് പ്രയോജനമില്ലെന്നു കണ്ടതോടെയാണ് സര്‍ക്കാര്‍ പുതിയ നിലപാടിലേക്ക് എത്തിയിരിക്കുന്നത്.
ശബരിമല വിധി പുനപ്പരിശോധനാ ഹര്‍ജികള്‍ ഈമാസം 13നാണ് സുപ്രിംകോടതി പരിഗണിക്കുന്നത്. മതാചാരങ്ങള്‍ക്കുള്ള മൗലിക അവകാശം സംബന്ധിച്ച വിശദമായ പരിശോധനയിലേക്കാണ് സുപ്രിംകോടതി കടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."