കുട്ടികള്‍ക്കായുള്ള ആധാര്‍ ക്യാംപിന്റെ മൂന്നാംഘട്ടം 11നും 12നും
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ അക്ഷയയും ഐ.സി.ഡി.എസും സംയുക്തമായി സംഘടിപ്പിക്കുന്ന ആറുവയസിനു താഴെയുള്ള കുട്ടികള്‍ക്കു മാത്രമായുള്ള ആധാര്‍ എന്റോള്‍മെന്റ് ക്യാംപിന്റെ മൂന്നാംഘട്ടം 11, 12 തിയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ തിരഞ്ഞെടുത്ത പഞ്ചായത്തുകളില്‍ നടക്കും.
ചേളന്നൂര്‍(82 അങ്കണവാടി), കാക്കൂര്‍ (നടുവല്ലൂര്‍ എ.യു.പി സ്കൂള്‍), നന്മണ്ട (സാംസ്കാരിക നിലയം), കുന്നുമ്മല്‍ (പഞ്ചായത്ത് ഹാള്‍), വളയം (സംസ്കാരിക നിലയം), തൂണേരി (പഞ്ചായത്ത് ഹാള്‍), ഏറാമല (ഓര്‍ക്കാട്ടേരി എ.യു.പി സ്കൂള്‍), കാരശ്ശേരി (അല്‍ മദ്റസത്തുല്‍ ഇസ്ലാമിയ), കൂത്താളി (സാംസ്കാരിക നിലയം), ചോറോട് (പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍), പുറമേരി (പഞ്ചായത്ത് കമ്മ്യൂനിറ്റി ഹാള്‍) എന്നിവിടങ്ങളിലാണ് ക്യാംപുകള്‍ നടക്കുക. ക്യാംപില്‍ വരുന്ന രക്ഷിതാക്കള്‍ അവരുടെ ആധാര്‍ കാര്‍ഡിന്റെ കോപ്പി, കുട്ടിയുടെ ജന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി എന്നിവ കൂടെ കരുതണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."