നട അടച്ചത് സുപ്രിംകോടതി വിധിയ്‌ക്കെതിര്; തന്ത്രി വിശദീകരണം നല്‍കണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
തിരുവനന്തപുരം: ശബരിമലയില്‍ യുവതീപ്രവേശനം നടന്നതിന് പിന്നാലെ നടയടച്ച് ശുദ്ധിക്രിയ നടത്തിയതിന് തന്ത്രി കണ്ഠരര് രാജീവരോട് വിശദീകരണം തേടുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. 15 ദിവസത്തിനകം തന്ത്രി മറുപടി നല്‍കണം. ഇന്ന് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തിന് ശേഷമാണ് പ്രസിഡന്റിന്റെ പ്രതികരണം.
ശുദ്ധിക്രിയ നടത്തിയ നടപടി സുപ്രിംകോടതി വിധിയുടെ അന്തസത്തയ്ക്കു ചേര്‍ന്നതല്ലെന്ന് പത്മകുമാര്‍ പറഞ്ഞു.
തന്ത്രി നട അടച്ച് ശുദ്ധിക്രിയ നടത്തിയ സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ദേവസ്വം കമ്മിഷണര്‍ എന്‍. വാസുവിനെ ബോര്‍ഡ് ചുമതലപ്പെടുത്തിയിരുന്നു. തന്ത്രിയുടെ നടപടി സുപ്രിംകോടതി വിധിയ്ക്കു നിരക്കാത്തതാണെന്ന വിശദീകരണം ലഭിച്ച ശേഷമാണ് വിശദീകരണം തേടാന്‍ തീരുമാനിച്ചത്. തന്ത്രിയുടെ മറുപടി കേട്ടശേഷം ബാക്കി നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഈ വാര്‍ത്ത മുഖ്യമന്ത്രി സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ക്ഷേത്രനട അടച്ച് ശുദ്ധിക്രിയ നടത്താന്‍ തന്ത്രി നിര്‍ദ്ദേശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."