ഇറാനില്‍ സുന്നി തടവുകാരുടെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനം
തെഹ്റാന്: ഇറാന് ജയിലുകളില്‍ കഴിയുന്ന സുന്നി നേതാക്കളുടെ വധശിക്ഷ ഉടന്‍ നടപ്പാക്കാന്‍ ഇറാന് കോടതി തീരുമാനം. നിരവധി സുന്നി തടവുകാരാണ് ഇറാന് ജയിലുകളില്‍ കഴിയുന്നത്.
ഇവരുടെ വധശിക്ഷ നടപ്പാക്കാന്‍ ഇറാന് ജുഡീഷ്യല്‍ തലവന്‍ സാദിഖ് ലാരിജനി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവിധ കുറ്റങ്ങള്‍ക്ക് തടവുശിക്ഷ വിധിക്കപ്പെട്ട സുന്നി തടവുകാര്‍ക്ക് നിയമങ്ങളില്‍ മാറ്റം വരുത്തി വീണ്ടണ്ടും വിചാരണ നടത്തി വധശിക്ഷ വിധിക്കുകയാണ് ചെയ്തതെന്ന് ആംഡ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
തുടക്കത്തില്‍ മയക്കു മരുന്നു കേസില്‍ പിടിക്കപ്പെട്ടെന്നു ഇറാന് ആരോപിക്കുന്ന അഞ്ചു യുവാക്കളുടെ വധശിക്ഷയാണ് നടപ്പാക്കുക. എന്നാല്‍ സുന്നികളായ നേതാക്കളെയും മറ്റും ശീഈ ഭരണത്തിലുള്ള ഇറാന് വിവിധ കാരണങ്ങള്‍ ആരോപിച്ചു പിടിക്കുകയാണെന്നാണ് ആക്ഷേപം. ഇറാനിലെ മനുഷ്യാവകാശ സംഘടനായ 'ഹറാന' യുടെ റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം ജനുവരി അവസാനത്തോടെ 87 ലധികം സുന്നികളുടെ വധശിക്ഷ നടപ്പിലാക്കിയതാണ് റിപ്പോര്‍ട്ടുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."