ദ. സുദാനെ പട്ടിണി രാജ്യമായി പ്രഖ്യാപിച്ചു
ജൂബ: ദക്ഷിണ സുദാനെ പട്ടിണി രാജ്യമായി പ്രഖ്യാപിച്ചു. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു രാജ്യത്തെ പട്ടിണി ബാധിതമെന്ന് പ്രഖ്യാപിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെയും സര്‍ക്കാരിന്റെയും കണക്കനുസരിച്ച് രാജ്യത്ത് ലക്ഷം പേരാണ് പട്ടിണി അനുഭവിക്കുന്നത്. 10 ലക്ഷത്തിലേറെ പേര് പട്ടിണിയുടെ കെടുതികള്‍ അനുഭവിക്കുന്നവരാണ്.
ആഭ്യന്തരയുദ്ധവും സാമ്പത്തിക പരാധീനതയുമാണ് ദ.സുദാനെ ഈ അവസ്ഥയിലെത്തിച്ചത്. യമന്‍, സൊമാലിയ, വടക്ക് കിഴക്കന്‍ നൈജീരിയ എന്നിവിടങ്ങളില്‍ പട്ടിണി മുന്നറിയിപ്പ് യു.എന്‍ നല്‍കിയിരുന്നു. എന്നാല്‍ പട്ടിണി രാജ്യമായി പ്രഖ്യാപിക്കപ്പെട്ടത് ദ.സുദാനാണ്.
യു.എന്‍ ലോക ഭക്ഷ്യ പദ്ധതി (ഡബ്ല്യു.എഫ്.പി)യുടെയും യുനിസെഫിന്റെയും കണക്കനുസരിച്ച് രാജ്യത്തെ 40 ശതമാനം പേരും പട്ടിണി അനുഭവിക്കുന്നവരാണ്. നിശ്ചിത അളവില്‍ കൂടുതല്‍ ജനങ്ങള്‍ പട്ടിണി അനുഭവിക്കുമ്പോഴാണ് യു.എന്‍ പട്ടിണി രാജ്യമായി പ്രഖ്യാപിക്കുന്നത്. 1998ല്‍ സുദാനില്‍ നിന്ന് സ്വാതന്ത്ര്യം നേടാനുള്ള യുദ്ധത്തിനിടെയും ദ.സുദാന്‍ പട്ടിണി രാജ്യമായി പ്രഖ്യാപിക്കപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."