ബേപ്പൂര്‍ ഗോതീശ്വരത്ത് കടലാക്രമണം രൂക്ഷം
ഫറോക്ക്: ബേപ്പൂര്‍ ഗോതീശ്വരത്തു കടലാക്രമണം ശക്തമായി തുടരുന്നു. തീരത്തോടൊപ്പം ഇവിടെയുണ്ടായിരുന്ന കൂറ്റന്‍ കാറ്റാടി മരങ്ങളും കടലെടുത്തുകൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ചയും നാലു മരങ്ങള്‍ കടപുഴകി വീണു.
തീരത്തെ റോഡ് കടന്നു തിരമാല വീടുകളിലേക്ക് ആഞ്ഞടിക്കാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. റോഡരികിലെ വൈദ്യുതി കാല്‍ ഏതു നിമിഷവും കടലില്‍ പതിക്കുമെന്നായതോടെ പ്രദേശത്തേക്കുള്ള വൈദ്യുതി വിതരണം വ്യാഴാഴ്ച വൈകിട്ടോടെ പൂര്‍ണമായും വിച്ഛേദിച്ചു. ഗോതീശ്വരം ക്ഷേത്രം റോഡും കടലാക്രമണത്തില്‍ തകര്‍ന്നു തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ നാലു ദിവസമായി മേഖലയില്‍ കടലാക്രമണം രൂക്ഷമാണ്. വീടുകള്‍ക്കു കൂടുതല്‍ നാശനഷ്ടമുണ്ടായാല്‍ താമസക്കാരെ സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും മറ്റും മാറ്റിപ്പാര്‍പ്പിക്കാന്‍ തഹസില്‍ദാര്‍ കിഞ്ഞ ദിവസം തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."