HOME
DETAILS

ജമാല്‍ ഖശോഗി വധം: സഊദി തുര്‍ക്കി തര്‍ക്കത്തില്‍ അന്വേഷണം അനിശ്ചിതത്വത്തിലാകും

  
backup
January 04 2019 | 14:01 PM

156165156351351653535131-2

ദുബായ്: തുര്‍ക്കിയിലെ ഇസ്താംബൂളിലെ സഊദി കോണ്‍സുലേറ്റില്‍ വെച്ചു കൊല്ലപ്പെട്ട സഊദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ കൊലപാതക പ്രതികളുടെ വിചാരണ അനിശ്ചിതത്വത്തില്‍ ആകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുരാജ്യങ്ങളും അങ്ങോട്ടുമിങ്ങോട്ടും ആവശ്യങ്ങള്‍ ഉന്നയിച്ചു വാഗ്വാദങ്ങള്‍ തുടരുന്നതാണ് വിചാരണ നീളുമെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്. വിചാരണയുടെ ആദ്യ സിറ്റിംഗ് നടന്ന വിവരങ്ങള്‍ പുറത്തു വിട്ടപ്പോള്‍ സഊദി അറ്റോര്‍ണി ജനറല്‍ നടത്തിയ പ്രസ്താവനയും ഇതാണ് സൂചിപ്പിക്കുന്നത്.

കൊലപാതകം നടന്നത് തുര്‍ക്കിയിലായതിനാല്‍ പ്രതികളെ തങ്ങള്‍ക്ക് വിട്ടു നല്‍കണമെന്നതാണ് തുര്‍ക്കിയുടെ ആവശ്യം. എന്നാല്‍ ഇക്കാര്യം നിരസിക്കുന്ന സഊദി കേസ് നടത്തുന്നതിനും പരമാവധി ശിക്ഷ നല്‍കുന്നതിനും തെളിവുകള്‍ പൂര്‍ണമായും നല്‍കണമെന്നാണ് തുര്‍ക്കിയോട് ആവശ്യപ്പെടുന്നത്. സ്വന്തം പൗരന്മാരെ വിട്ടു നല്‍കാന്‍ ഭരണഘടന അനുവദിക്കുന്നില്ലെന്നാണ് സഊദിയുടെ പക്ഷം. കേസിന്റെ വിചാരണ തുടങ്ങിയതോടെ തെളിവുകള്‍ അനിവാര്യമാകും.

കേസ് പുരോഗതി അറിയിച്ചും കേസിന് സഹായകമായ തെളിവുകള്‍ കൈമാറാന്‍ ആവശ്യപ്പെട്ടും ഡിസംബര്‍ 17ന് തുര്‍ക്കി പബ്ലിക് പ്രോസിക്യൂഷന് സഊദി പബ്ലിക് പ്രോസിക്യൂഷന്‍ രണ്ടു കത്തുകള്‍ അയച്ചിരുന്നു. കൂടാതെ ഇതിനു മുമ്പ് ഒക്‌ടോബര്‍ 17നും ഒക്‌ടോബര്‍ 25നും ഒക്‌ടോബര്‍ 31നും തുര്‍ക്കി പബ്ലിക് പ്രോസിക്യൂഷന് കത്തുകള്‍ അയച്ചിരുന്നു. ഇതില്‍ തുര്‍ക്കി അധികൃതരുടെ ഭാഗത്തു നിന്ന് ഇതുവരെ ലഭ്യമായിട്ടില്ലെന്നും മറുപടി ലഭിക്കുന്നത് കാത്തിരിക്കുകയാണെന്നും സഊദി അറ്റോര്‍ണി ജനറല്‍ പറഞ്ഞു.

കേസില്‍ രഹസ്യാന്വേഷണ സഊദി വിഭാഗം ഉന്നതരടക്കം 18 പേരാണുള്ളത്. ഇതില്‍ പ്രതികളായി കുറ്റപത്രം സമര്‍പ്പിച്ച 11 പേരും സഊദി പൗരന്മാരാണ്. ആദ്യ അഞ്ചുപേര്‍ക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസന്വേഷണത്തിനായി പ്രത്യേകം രൂപം നല്‍കിയ സഊദി, തുര്‍ക്കി സംയുക്ത സംഘത്തില്‍നിന്ന് ആദ്യ ഘട്ടത്തില്‍ ലഭിച്ച വിവരങ്ങളുടെയും സഊദി പബ്ലിക് പ്രോസിക്യൂഷന്‍ നടത്തുന്ന അന്വേഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് പതിനൊന്നു പേര്‍ക്കെതിരെ കുറ്റം ചുമത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമ്മേളന സ്ഥലത്ത് 'അര്‍ജ്ജുനും മനാഫും', മതേതരത്വത്തിന്റെ അടയാളങ്ങളെന്ന് അന്‍വര്‍; പാര്‍ട്ടി പ്രഖ്യാപനം ഇന്ന്

Kerala
  •  2 months ago
No Image

വംശഹത്യാ കൂട്ടക്കൊലകള്‍ക്ക് വര്‍ഷം തികയാനിരിക്കേ ഗസ്സയില്‍ പള്ളിക്ക് നേരെ ആക്രമണം; 18 ലേറെ മരണം

International
  •  2 months ago
No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago