ഐ.ഒ.സി ഡിപ്പോയില്‍ നിന്ന് ഇന്ധനം ഓടയിലേക്കു ചോര്‍ന്നു; പ്രതിഷേധവുമായി നാട്ടുകാര്‍ സംഘടിച്ചു
ഫറോക്ക്: ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് ഡിപ്പോയില്‍ നിന്നു ജനവാസ കേന്ദ്രത്തിലേക്കുള്ള പൊതു ഓടയിലേക്ക് ഇന്ധനം കലര്‍ന്ന വെള്ളമൊഴുകിയതു നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി. ഫറോക്കിലെ ഐ.ഒ.സി കോഴിക്കോട് ഡിപ്പോയില്‍ നിന്നു പുറത്തേക്കുള്ള ഒഴുക്കുചാലില്‍ ഇന്ധനം കണ്ടെത്തിയതാണു പരിസരവാസികളുടെ പ്രതിഷേധത്തിനും ആശങ്കയ്ക്കുമിടയാക്കിയത്.
വ്യാഴാഴ്ച വൈകിട്ട് 6.30ഓടെയാണ് ഓടയിലെ വെള്ളത്തില്‍ ഓയില്‍ കലര്‍ന്നതു ജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്. വിവരമറിഞ്ഞു ജനങ്ങള്‍ സംഘടിച്ചെത്തുകയും പ്രദേശത്തെ കൗണ്‍സിലര്‍മാര്‍ ഇടപ്പെട്ട് ഐ.ഒ.സി ഡിപ്പോ മാനേജരെ വിളിച്ചുവരുത്തി പരിശോധന നടത്തിയെങ്കിലും രാത്രിയായതിനാല്‍ പരിശോധന പൂര്‍ത്തിയാക്കാനായില്ല. തുടര്‍ന്ന് ഇന്നു വിശദമായ പരിശോധന നടത്തി ഡിപ്പോയില്‍ നിന്നുള്ള ഓയില്‍ ചോര്‍ച്ചയുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്ന് മാനേജര്‍ ഉറപ്പുനല്കിയതോടെ താല്‍ക്കാലത്തേക്കു ജനം പിരിഞ്ഞുപോയി.
ഇതിനും മുന്‍പും പലതവണ ഡിപ്പോയില്‍ നിന്ന് ഇന്ധനം കലര്‍ന്ന വെള്ളം ജനവാസകേന്ദ്രത്തിലേക്ക് ഒഴുകിയതു കനത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."