ബേപ്പൂര്‍ നടുവട്ടത്ത് കിണറിടിഞ്ഞു മണ്ണില്‍ താഴ്ന്നു
ഫറോക്ക്: കനത്തമഴയില്‍ ബേപ്പൂര്‍ നടുവട്ടത്ത് കിണറിടിഞ്ഞു സമീപത്തെ പമ്പ്ഹൗസടക്കം മണ്ണിനടിയിലായി. തോണിച്ചിറ റോഡിനു സമീപം തിരുവണ്ണൂര്‍ സ്വദേശി ഒ.കെ ഫൗസിയുടെ ഉടമസ്ഥതയിലുള്ള ആലഞ്ചേരിപാടത്തെ കിണറും പമ്പ്ഹൗസുമാണു മണ്ണിനടിയിലേക്കു താഴ്ന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴിനാണു സംഭവം.
കനത്ത മഴക്കിടയില്‍ വന്‍ശബ്ദം കേട്ടു പരിസരവാസികള്‍ വന്നുനോക്കിയപ്പോഴാണു കിണറും കിണറിനോടു ചേര്‍ന്ന പമ്പ്ഹൗസും ഭൂമിയിലേക്കു താഴ്ന്ന നിലയില്‍ കണ്ടത്. ആറടി ഉയരത്തിലുള്ള കിണറിന്റെ ആള്‍മറയും, കല്ലുകൊണ്ടു കെട്ടിപ്പടുത്ത പമ്പ് ഹൗസും, വൈദ്യുതി മീറ്റര്‍ ബോര്‍ഡും മണ്ണിനടിയിലായി. 2 എച്ച്.പിയുടെ രണ്ട് മോട്ടോര്‍പമ്പുകള്‍ വെള്ളത്തിനടിയില്‍ നിന്നു നാട്ടുകാര്‍ വലിച്ചു പുറത്തേക്കെടുത്തു. കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന കിണറും പമ്പ്ഹൗസുമാണു താഴ്ന്നുപോയത്. കിണറിന്റെ ചുറ്റുഭാഗത്തുനിന്ന് അഞ്ചടിയോളം വീതിയിലാണു മണ്ണിടിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."