മദീനക്കടുത്ത് നടന്ന വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ രണ്ടു പേര് മരണപ്പെട്ടു
റിയാദ്: വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ രണ്ടു പേര് മരിച്ചു. മദീനക്ക് സമീപം 120 കിലോമീറ്റർ അകലെ അനേഖ് എന്ന സ്ഥലത്ത് വ്യാഴാഴ്ച നടന്ന അപകടത്തിൽ തിരുവനന്തപുരം പെരുമാതുറ സ്വദേശി മ്പുവിളാകം വീട്ടിൽ ഷാഹുൽ ഹമീദ് (43) എന്ന മലയാളിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഊദി പൗരനും മരിച്ചിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടത്തിൽ മറ്റു രണ്ടുപേരുടെ പരിക്കുകൾ നിസാരമാണ്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ഷാഹുൽ ഹമീദ് മൂന്ന് സ്വദേശികൾക്കൊപ്പം യാത്ര ചെയ്യവെയാണ് അപകടം.
അവിവാഹിതനായ ഷാഹുൽ ഹമീദ് നവംബർ 24നാണ് ഷാഹുൽ ഹമീദ് തൊഴിൽ വിസയിൽ സഊദിയിലെത്തിയത്. മാതാവ്: ഹലീമ ബീവി. സഹോദരങ്ങൾ: സക്കീർ, ലൈല, സഫീദ, സജീദ, പരേതനായ അഷ്റഫ്. മൃതദേഹം സഊദിയിൽ ഖബറടക്കാനുള്ള നടപടിക്രമങ്ങൾ ഇന്ത്യൻ സോഷ്യൽ ഫോറം മദീന ഘടകം ഭാരവാഹി നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."