HOME
DETAILS

ഈ സാഹചര്യത്തില്‍ ഒന്നിച്ചു നില്‍ക്കാന്‍ കഴിയാത്തവരോട് ഒന്നും പറയാനില്ല, ബലം പ്രയോഗിച്ച് ഒന്നിപ്പിക്കാനാവില്ല: മുഖ്യമന്ത്രി

  
backup
January 10 2020 | 16:01 PM

all-parties-must-unite-in-this-time-kerala-c-m

കൊച്ചി: ഇടതുപക്ഷവും കോണ്‍ഗ്രസുമടക്കമുള്ള കക്ഷികള്‍ ഒന്നിച്ചു നിന്നാലുണ്ടാകുന്ന മഹാശക്തിയെ കൊണ്ട് പൗരത്വ ഭേദഗതി നിയമം റദ്ദു ചെയ്യിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണഘടന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് മറൈന്‍ ഡ്രൈവില്‍ നടത്തിയ ഭരണഘടനാ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയമത്തിനെതിരെ നിയമസഭയില്‍ ഒറ്റക്കെട്ടായി പ്രമേയം പാസാക്കാനായിരുന്നു. ലോകം ശ്രദ്ധിച്ച നിലപാടായിരുന്നു അത്്. എന്നാല്‍ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെ കാര്യത്തില്‍ ചിലര്‍ക്ക് വിയോജിപ്പാണ്. ഇതെന്തു കൊണ്ടാണെന്നറിയില്ല. രാഷ്ട്രീയപരമായ മറ്റു കാര്യങ്ങളില്‍ വിമര്‍ശനങ്ങളും വിയോജിപ്പുകളും അങ്ങനെ തന്നെ തുടരണം. ഇത്തരമൊരു വിഷയത്തില്‍ യോജിച്ച പ്രക്ഷോഭത്തിനിറങ്ങാന്‍ കഴിയണം. ഒറ്റതിരിഞ്ഞുള്ള സമരങ്ങള്‍ ഗുണം ചെയ്യില്ല. ഇതു പോലൊരു സാഹചര്യത്തില്‍ ഒന്നിച്ച നില്‍ക്കാന്‍ കഴിയാത്തവരോട്് ഒന്നും പറയാനില്ല. ബലം പ്രയോഗിച്ച് ഒന്നിപ്പിക്കാനാവില്ല. ഈ വിഷയത്തില്‍ മുതലെടുപ്പ് നടത്താന്‍ നോക്കുന്ന തീവ്രവാദ വര്‍ഗീയ സംഘടനകളെ മാത്രമാണ് ഈ സമരങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടത്.

ആരു വന്നില്ലെങ്കിലും മതനിരപേക്ഷ ശക്തികള്‍ ഒന്നിച്ച പ്രക്ഷോഭ രംഗത്തുണ്ടാകുമെന്നും പിണറായി വിജയന്‍ പറഞ്ഞു. വിഭജന സിദ്ധാന്തമാണ് ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കുന്നത്. കാശ്മീര്‍ നയത്തെ സുപ്രീംകോടതി പോലും വിമര്‍ശിച്ചിരിക്കുകയാണ്. കേന്ദ്രം ഭരിക്കുന്ന ആര്‍.എസ്.എസ് നിയന്ത്രിത സര്‍ക്കാര്‍ ഹിറ്റ്‌ലറുടെ ആശയങ്ങള്‍ തന്നെയാണ് നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഹിറ്റ്‌ലറുടെ ആഭ്യന്തര ശത്രുക്കള്‍ ജൂതന്മാരും ബോള്‍ഷെവിക്കുകളുമായിരുന്നെങ്കില്‍ ബി.ജെ.പിക്ക് മുസ്്‌ലിങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകളുമാണ് ആഭ്യന്തര ശത്രുക്കള്‍. ഹിറ്റ്്‌ലറുടെ ആശയങ്ങളെ ലോകം മുഴുവന്‍ എതിര്‍ക്കുകയും പുറന്തള്ളുകയും ചെയ്തപ്പോള്‍ ആര്‍.എസ്.എസ് ആചാര്യന്‍ ഗോള്‍വാള്‍ക്കര്‍ അത് ഇന്ത്യയില്‍ നടപ്പാക്കണമെന്ന് പറഞ്ഞ് സ്വാഗതം ചെയ്യുകയായിരുന്നു.

 

വേദോപനിഷത്തുകളില്‍ നിന്ന് കടം കൊണ്ട ആശയങ്ങളല്ല ആര്‍.എസ്.എസിന്റേതെന്ന് വ്യക്തമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രൂപം കൊണ്ട മതങ്ങള്‍ അവയുടെ ഉത്ഭവ കാലത്ത് തന്നെ ഇന്ത്യയിലെത്തുകയും അവയെ ഈ നാട് സ്വീകരിക്കുകയും ചെയ്തിരുന്നു. ആ ദര്‍ശനവും സംസ്‌കാരവുമല്ല ആര്‍.എസ്.എസിന്റേത്. അവര്‍ക്ക് സ്വാതന്ത്ര്യ സമരത്തില്‍ ആര്‍.എസ്.എസിനോ അതിന്റെ നേതാക്കള്‍ക്കോ യാതൊരു പങ്കുമില്ല. ബ്രിട്ടീഷ് ഭരണം തുടരണമെന്നാഗ്രഹിച്ച അവര്‍ക്ക് മാപ്പെഴുതി കൊടുത്ത പാരമ്പര്യമാണുളളത്. സ്വാതന്ത്ര്യസമരത്തില്‍ അന്ന് ആവേശത്തോടെ പങ്കെടുത്തത് മതന്യൂനപക്ഷങ്ങളാണ്. ആന്‍ഡമാനിലെ കല്‍ത്തുറുങ്കില്‍ ത്യാഗമനുഭവിച്ചവരില്‍ കേരളത്തിലെ മാപ്പിളമാരും നിരവധിയുണ്ടായിരുന്നുവെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ആത്മാവായ ഭരണഘടന അപകടത്തിലാക്കുന്ന ശക്തികള്‍ക്കെതിരെ യോജിച്ച പോരാട്ടമാണ് ആവശ്യമെന്ന് സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം പറഞ്ഞു.  കേരളത്തിലും ശക്തമായ പ്രക്ഷോഭങ്ങളാണ് നടന്നു വരുന്നത്. വിവിധ കോണുകളിലായി നടന്നു വരുന്ന വിവിധ സമരങ്ങള്‍ തുടരേണ്ടതുണ്ട്. അവയ്‌ക്കെല്ലാം പുറമേ യോജിച്ച സമരവും അനിവാര്യമായിരിക്കുകയാണ്. സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാര്‍ തന്നെ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍ അതിനോട് മുഖം തിരിക്കുന്നത് ശരിയായ നിലപാടല്ല. സര്‍ക്കാര്‍ നേതൃത്വം കൊടുക്കുന്ന സമരങ്ങളില്‍ രാഷ്ട്രീയ-കക്ഷി ഭേദമന്യേ എല്ലാവരും കൈകോര്‍ക്കണം. എല്ലാവരുടെയും സഹകരണത്തോടെ സമരങ്ങള്‍ കൂടുതല്‍ ശക്തമായി നടക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രഫ. എം.കെ സാനു അധ്യക്ഷനായി. മന്ത്രിമാരായ കെ.ടി ജലീല്‍,കടന്നപ്പള്ളി രാമചന്ദ്രന്‍, എം.സ്വരാജ്, എം.എം ലോറന്‍സ്, ടി.പി പീതാംബരന്‍ മാസ്റ്റര്‍ , ഫ്രാന്‍സിസ് ജോര്‍ജ്, പി.രാജീവ് , ദക്ഷിണ കേരളാ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, സി.മുഹമ്മദ് ഫൈസി ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Weather
  •  2 months ago
No Image

'ഫ്രീ ഫലസ്തീന്‍' ഒരിക്കല്‍ കൂടി പ്രതിഷേധം കടലായിരമ്പി; ലോകമെങ്ങും ലക്ഷങ്ങള്‍ തെരുവില്‍

International
  •  2 months ago
No Image

ഇന്ത്യയുടെ സുരക്ഷയ്ക്ക് ഹാനികരമായ ഒന്നും ചെയ്യില്ല; മോദിയുമായി കൂടിക്കാഴ്ച നടത്തി മുയിസു

latest
  •  2 months ago
No Image

ഉമര്‍ഖാലിദിന്റേയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി 

National
  •  2 months ago
No Image

ലൈംഗിക അതിക്രമ കേസ്; 15ന് ജയസൂര്യയെ ചോദ്യം ചെയ്യും

Kerala
  •  2 months ago
No Image

നിയമസഭയില്‍ പ്രതിപക്ഷത്തിന് സെന്‍സറിങ്; വി.ഡി സതീശന്റെ പ്രസംഗവും പ്രതിപക്ഷ പ്രതിഷേധവും സഭാ ടിവി കട്ട് ചെയ്തു

Kerala
  •  2 months ago
No Image

അടിയന്തര പ്രമേയമില്ല; സഭ ഇന്നത്തേക്ക് പിരിഞ്ഞു

Kerala
  •  2 months ago
No Image

'ഞാന്‍ എല്ലാം ദിവസവും പ്രാര്‍ഥിക്കുന്നത് അങ്ങയെ പോലെ അഴിമതിക്കാരനായി മാറരുതെന്നാണ്' മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി

Kerala
  •  2 months ago
No Image

ഗസ്സ: ലോകം ലൈവായി കണ്ടുകൊണ്ടിരിക്കുന്ന വംശഹത്യ

International
  •  2 months ago
No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി, കമ്മീഷണര്‍ ഓഫീസില്‍ നിന്ന് കണ്‍ട്രോള്‍ റൂമിലേക്ക് അയച്ചു

Kerala
  •  2 months ago