ചൈന അത്യുഗ്രശേഷിയുള്ള ബോംബ് വികസിപ്പിച്ചു
ബെയ്ജിങ്: ബോംബുകളുടെ മാതാവെന്ന് വിശേഷിക്കപ്പെടുന്ന അത്യുഗ്ര ശേഷിയുള്ള ബേംബ് വികസിപ്പിച്ച് ചൈന. പ്രതിരോധ സ്ഥാപനമായ നൊറികോയാണ് ഈ ഏരിയല്‍ ബോംബ് വികസിപ്പിച്ചത്. ആണവ ഇതര ആയുധങ്ങളില്‍ ഏറ്റവും സംഹാരശേഷിയുള്ളതാണ് ഈ ബോംബെന്ന് ചൈന അവകാശപ്പെട്ടു. 2017ല്‍ യു.എസ് വികസിപ്പിച്ച ജിബിയു43ബി ബോംബ്, 'ബോംബുകളുടെ മാതാവ്' എന്ന പേരിലാണ് അറിയപ്പെട്ടത്. ഇതിനുബദലായാണ് ചൈനയുടെ ബോംബ് നിര്‍മാണം.
ജിബിയു43ബിയെ അപേക്ഷിച്ചു വലിപ്പവും ഭാരവും കുറഞ്ഞതാണ് ചൈനയുടെ ബോംബ്. എന്നാല്‍ ഇതുതന്നെയാണ് ബോംബിന്റെ പ്രഹരശേഷിയും കരുത്തും വര്‍ധിപ്പിക്കുന്നതെന്ന് ചൈനീസ് സൈനിക നിരീക്ഷകനായ വിവേ ഡോങ്ഷു പറഞ്ഞു.
വലിയ യുദ്ധവിമാനങ്ങള്ക്കുമാത്രമേ ജിബിയു43ബിയെ വഹിക്കാന്‍ സാധിക്കൂ. എന്നാല്‍ ചൈനയുടെ ബോംബ് ചെറിയ ബോംബറുകളില്‍ വിന്യസിക്കാനും അനായാസം ലക്ഷ്യസ്ഥാനത്ത് എത്തിക്കാനും കഴിയും. അടിയന്തരഘട്ടങ്ങളില്‍ വനപ്രദേശങ്ങളില്‍ ഉള്‍പ്പെടെ ഹെലികോപ്ടറുകള്‍ക്ക് ലാന്‍ഡ് ചെയ്യാനുള്ള സ്ഥലം ഒരുക്കാനും ബോംബ് ഉപയോഗിച്ചു സാധിക്കുമെന്ന് ഡോങ്ഷു പറഞ്ഞു. ബോംബിന്റെ പ്രഹരശേഷി വെളിപ്പെടുത്തുന്ന വിഡിയോ നോറിന്‍കോ പുറത്തുവിട്ടു. എച്ച് 6 കെ ബോംബര്‍ ഉപയോഗിച്ചു സ്ഫോടനം നടത്തുന്നതിന്റെ ദൃഷ്യങ്ങളാണ് നോറിന്‍കോ വെബ്സൈറ്റിലൂടെ പുറത്തുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."