ക്രമസമാധാന തകര്‍ച്ച: യു.ഡി.എഫ് പ്രതിനിധി സംഘം ജില്ലാ പൊലീസ് മേധാവിയെ ഇന്ന് സന്ദര്‍ശിക്കും
ആലപ്പുഴ: ജില്ലയിലെ ഗുരുതരമായ ക്രമസാധാന നിലയെക്കുറിച്ചും സമീപകാലത്ത് ഉണ്ടായ കൊലപാതക പരമ്പരയില്‍ പോലീസ് സ്വീകരിച്ച നടപടികളെക്കുറിച്ചും ഗുണ്ടാ-മാഫിയ- മയക്കുമരുന്ന് സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ജനങ്ങള്‍ക്കുണ്ടായിരിക്കുന്ന ഭയപ്പാടും, ആശങ്കകളും നേരിട്ട് അറിയിക്കാന്‍ യു.ഡി.എഫ് ജില്ലാ പ്രതിനിധി സംഘം ഇന്ന് ജില്ലാ പോലീസ് മേധാവിയെ സന്ദര്‍ശിക്കുവാന്‍ ചേര്‍ത്തലയില്‍ കൂടിയ യു.ഡി.എഫ് ജില്ലാ നേതൃത്വ യോഗം തീരുമാനിച്ചു.
ജില്ലാ ചെയര്മാന് എം.മുരളിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കണ്‍വീനര്‍ അഡ്വ.ബി.രാജശേഖരന്, ഡി.സി.സി പ്രസിഡന്റ് അഡ്വ.എം.ലിജു, മുന്‍ ഡി.സി.സി പ്രസിഡന്റ് എ.എ.ഷുക്കൂര്‍, ജെ.ഡി.യു ജില്ലാ പ്രസിഡന്റ് കണ്ടല്ലൂര്‍ ശങ്കരനാരായണന്, ജോര്‍ജ് ജോസഫ്, ഏ.നിസാര്‍, തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു.
ജില്ലയില്‍ വരള്‍ച്ച ബാധിച്ച് കുടിവെള്ളം കിട്ടാത്ത് എല്ലാ പ്രദേശങ്ങളിലും അടിയന്തിരമായി കുടിവെള്ളം എത്തിക്കണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
28 നുള്ളില്‍ ശുദ്ധജലവിതരണം നടത്തുന്നില്ല എങ്കില്‍ മാര്‍ച്ച് ഒന്നുമുതല്‍ യു.ഡി.എഫ് ജില്ലാ ചെയര്മാന് എം.മുരളിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് നേതാക്കള്‍ കളക്ടറേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിക്കുവാനും യോഗം തീരുമാനിച്ചു. റേഷന്‍ പ്രിയോരിറ്റി ലിസിറ്റിലെ അപാകതകള്‍ ഗ്രാമസഭകള്‍ കൂടി പരിഹരിക്കുമ്പോള്‍ അന്യായമായി കടന്നുകൂടിയവരെ കണ്ടെത്തി ഒവിവാക്കുന്നതിനോടൊപ്പം അര്‍ഹരായവരെ ഉള്‍പ്പെടുത്താനും ഗ്രാമസഭകള്‍ക്ക് അധികാരം നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. മാര്‍ച്ച് 15 ന് മുന്‍പ് അപാകതകള്‍ പരിഹരിച്ചില്ലെങ്കില്‍ ജില്ലയിലെ 6 മുനിസിപ്പാലിറ്റികളിലും, 9 നിയോജക മണ്ഡല കേന്ദ്രങ്ങളിലും ആയി 15 കേന്ദ്രങ്ങളില്‍ യു.ഡി.എഫ് പ്രത്യക്ഷ സമരം ആരംഭിക്കുവാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."