HOME
DETAILS

ഉന്നത നീതിപീഠ പരാമര്‍ശങ്ങള്‍ ആശങ്കാജനകം

  
backup
January 11 2020 | 03:01 AM

%e0%b4%89%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4-%e0%b4%a8%e0%b5%80%e0%b4%a4%e0%b4%bf%e0%b4%aa%e0%b5%80%e0%b4%a0-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%99%e0%b5%8d

 


പലപ്പോഴും ഉന്നത നീതിപീഠങ്ങളില്‍നിന്നുണ്ടാകുന്ന വിലയിരുത്തലുകളും പരാമര്‍ശങ്ങളും പൊതുസമൂഹത്തില്‍ ആശങ്കയുളവാക്കുന്നതാണ്. കോടതിയുടെ പ്രതികരണങ്ങള്‍ സ്വാഭാവികമായിരിക്കാം. പരിഗണിക്കുന്ന കേസുമായി അതിന് യാതൊരു ബന്ധവുമുണ്ടായിരിക്കില്ല. എന്നാല്‍ വിചാരണ വേളയിലും ഹരജികള്‍ പരിഗണിക്കുന്ന വേളകളിലും കോടതികളില്‍നിന്ന് ഉണ്ടാകുന്ന ചില അഭിപ്രായ പ്രകടനങ്ങള്‍ പൊതുസമൂഹത്തെ അസ്വസ്ഥപ്പെടുത്തുന്നു എന്നതാണ് യാഥാര്‍ഥ്യം.
അഭിഭാഷകനായ വിനീത് ദാണ്ഡ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് ഇത് ഭരണഘടനാനുസൃതമാണെന്ന് വിധിപ്രസ്താവിക്കണമെന്നും നിയമത്തിനെതിരേ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സുപ്രിംകോടതിയില്‍ നല്‍കിയ ഹരജി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ദെയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് പിന്നീട് പരിഗണിക്കാനായി മാറ്റിവച്ചിരിക്കുകയാണ്. അഭിഭാഷകന്‍ വിനീത് ദാണ്ഡയുടെ ഹരജിയല്ല ആശങ്കയുളവാക്കുന്നത്. ഇത്തരം ഹരജികള്‍ സംഘ്പരിവാര്‍ സഹയാത്രികരായ അഭിഭാഷകര്‍ സുപ്രിംകോടതിയില്‍ നല്‍കുക പതിവാണ്. മുസ്‌ലിം ശരീഅത്ത് എടുത്തുകളയണമെന്നും ഏകസിവില്‍കോഡ് നടപ്പിലാക്കണമെന്നുമാവശ്യപ്പെട്ട് ബി.ജെ.പിക്കാരനായ അഡ്വ. അശ്വനി കുമാര്‍ സിന്‍ഹ ഇടക്കിടെ സുപ്രിംകോടതിയെ സമീപിക്കാറുള്ളതാണ്. ഇവരെയൊന്നും ശല്യക്കാരായ വ്യവഹാരികളായി കോടതി ഇതുവരെ കണ്ടെത്താത്തതിനാല്‍ വിനീത് ദാണ്ഡയെപ്പോലുള്ള അഭിഭാഷകരും ഭരണഘടനക്കും മതേതരത്വത്തിനുമെതിരേ നിരന്തരം ഹരജികള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതൊന്നുമല്ല പൊതുസമൂഹത്തെ ആശങ്കപ്പെടുത്തുന്നത്. ഇത്തരം ഹരജികള്‍ പിന്നീട് പരിഗണിക്കാന്‍ ന്യായാധിപന്മാര്‍ മാറ്റിവയ്ക്കുന്നതാണ് ഭയപ്പെടുത്തുന്നത്.
രാജ്യം പ്രക്ഷുബ്ധമായ ഒരവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ ഇത്തരം ഹരജികള്‍ പരിഗണിക്കുവാന്‍ പറ്റുകയില്ലെന്നും രാജ്യം ശാന്തിയിലേക്ക് മടങ്ങുമ്പോള്‍ ഹരജി പരിഗണിക്കാമെന്നുമുള്ള ന്യായാധിപ മുഖത്തുനിന്നുള്ള പരാമര്‍ശങ്ങള്‍ സ്‌തോഭജനകമാണ്.
രാജ്യം ശാന്തിയിലേക്കും സമാധാനത്തിലേക്കും മടങ്ങിയാലും തീര്‍ത്തും ഭരണഘടനാ വിരുദ്ധമായ ഒരുനിയമം അത് പാര്‍ലമെന്റ് പാസാക്കിയതാണെങ്കില്‍പോലും അംഗീകരിക്കുവാന്‍ പറ്റുകയില്ലല്ലോ. ഭരണഘടനയുടെ ആമുഖത്തില്‍ പറഞ്ഞ വസ്തുതകള്‍ക്ക് കടകവിരുദ്ധമാണ് പൗരത്വ നിയമ ഭേദഗതിയെന്നും ഇത് കാണുന്നമാത്രയില്‍തന്നെ സുപ്രിംകോടതി തള്ളിക്കളയുമെന്നും കപില്‍സിബലിനെപ്പോലുള്ള പ്രശസ്തരായ നിയമ വിദഗ്ധര്‍ വിലയിരുത്തിയതാണ്.
രാജ്യം കത്തിക്കൊണ്ടിരിക്കുകയാണെന്ന സത്യം നീതിപീഠവും തിരിച്ചറിഞ്ഞിരിക്കുന്നുവെന്നത് ആശ്വാസപ്രദംതന്നെ. പാര്‍ലമെന്റ് നിയമം പാസാക്കുന്നത് ഭരണഘടനാപരമായാണെന്ന ചീഫ് ജസ്റ്റിസിന്റെ വിലയിരുത്തല്‍ സ്വാഭാവികം. പൗരത്വ നിയമ ഭേദഗതി പാസാക്കിയത് ഭരണഘടനയുടെ മൂലപ്രമാണങ്ങള്‍ക്ക്തന്നെ കടകവിരുദ്ധമാണെന്ന വിലയിരുത്തലാണ് രാജ്യത്തെ പ്രമുഖരായ നിയജ്ഞരെല്ലാം നടത്തിയിരിക്കുന്നത്.
പാര്‍ലമെന്റ് ഭരണഘടനക്ക് വിരുദ്ധമായ പൗരത്വ നിയമ ഭേദഗതി പാസാക്കിയതിന്റെ തൊട്ടുപിന്നാലെ മുസ്‌ലിംലീഗ് എം.പിമാര്‍ ഈ നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സുപ്രിംകോടതിയില്‍ ഹരജി നല്‍കുകയുണ്ടായി. ഈ ആവശ്യം ഉന്നയിച്ച് പിന്നീട് അറുപതോളം ഹരജികളാണ് സുപ്രിംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. നിയമം പാസാക്കുകയും രാഷ്ട്രപതി ഒപ്പുവയ്ക്കുകയും ചെയ്‌തെങ്കിലും ചട്ടം രൂപീകരിക്കാത്തതിനാല്‍ നിയമം നടപ്പിലായിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് പൗരത്വ നിയമ ഭേദഗതിക്കെതിരേ സുപ്രിംകോടതി സ്റ്റേ പുറപ്പെടുവിക്കാതിരുന്നത്. നടപ്പാക്കാത്ത ഒരു നിയമത്തെ എങ്ങനെയാണ് സ്റ്റേ ചെയ്യുക എന്ന്പറഞ്ഞു കോടതി ജനുവരി 22ന് കേസ് പരിഗണിക്കുവാന്‍ മാറ്റിവയ്ക്കുകയായിരുന്നു. ശീതകാല അവധിക്ക് കോടതി പിരിയുകയും ചെയ്തു.
ഇതിനുശേഷം രാജ്യത്തൊട്ടാകെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധജ്വാല രാജ്യത്തെതന്നെ ഭസ്മീകരിക്കുന്നതായിരുന്നു. ജാതി മത കക്ഷി രാഷ്ട്രീയ ഭേദമന്യേ യുവാക്കള്‍ തെരുവിലിറങ്ങി പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധ കൊടുങ്കാറ്റാണ് അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്. ഈ കൊടുങ്കാറ്റില്‍ പലതും കടപുഴകി. പാര്‍ലമെന്റില്‍ നിയമ ഭേദഗതിയെ പിന്തുണച്ച എന്‍.ഡി.എ ഘടകകക്ഷികളും അല്ലാത്തവരും നിയമം അവരുടെ സംസ്ഥാനങ്ങളില്‍ നടപ്പാക്കുകയില്ലെന്ന് ജനരോഷത്തിന് മുമ്പില്‍ സമ്മതിക്കേണ്ടിവന്നു. ബി.ജെ.പി ഭരിക്കുന്ന അസമിലും ത്രിപുരയിലും ഗോവയിലുംവരെ പാര്‍ട്ടി എം.എല്‍.എമാര്‍ പ്രതിഷേധങ്ങളുമായി രംഗത്തുവന്നു. പല ബി.ജെ.പി എം.എല്‍.എമാരും രാജിവച്ചു.
വിദ്യാര്‍ഥി സമൂഹവും യുവതയും ഏറ്റെടുത്ത പ്രതിഷേധ തീപന്തം രാജ്യമൊട്ടാകെ പടരുന്ന കാഴ്ചകളാണ് പിന്നീട് കണ്ടത്. അവിടെ ജാതിയും മതവുമെല്ലാം അപ്രസക്തമായി. ബി.ജെ.പി എന്താഗ്രഹിച്ചുവോ അതിന് നേര്‍വിപരീതമായാണ് രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിയിലൂടെ രാഷ്ട്രത്തെ മതപരമായി വിഭജിക്കാമെന്ന ബി.ജെ.പിയുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചുകൊണ്ടും രാജ്യത്തിന്റെ മതനിരപേക്ഷതയുടെ അടിവേരുകള്‍ എത്രമാത്രം ആഴത്തിലുള്ളതാണെന്ന സത്യം ബി.ജെ.പി ഭരണകൂടത്തെ ഇന്ത്യന്‍ ജനത ബോധ്യപ്പെടുത്തിക്കൊണ്ടുമുള്ള സമരനാളുകളാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അതിനാല്‍തന്നെ ഭരണഘടനാ വിരുദ്ധവും രാജ്യത്തെ വെട്ടിമുറിക്കുന്നതുമായ പൗരത്വ നിയമ ഭേദഗതി റദ്ദാക്കപ്പെടുകയോ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുകയോ ചെയ്യാത്തിടത്തോളം ഈ സമരജ്വാല അണയുവാന്‍ പോകുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  4 minutes ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  6 minutes ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  40 minutes ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  an hour ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  an hour ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  2 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  2 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  3 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  4 hours ago