HOME
DETAILS
MAL
കെ.പി.സി.സി പുനഃസംഘടന വൈകിക്കരുതെന്ന് മുല്ലപ്പള്ളി; നേതാക്കള്‍ വീïും ഡല്‍ഹിക്ക്
backup
January 11 2020 | 03:01 AM
തിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടന വൈകുന്നതിലുള്ള അതൃപ്തി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കേന്ദ്ര നേതൃത്വത്തെ അറിയച്ചതിനെ തുടര്‍ന്ന് നേതാക്കളെ വീണ്ടും ഡല്‍ഹിക്ക് വിളിപ്പിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറല്‍സെക്രട്ടറി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവരോട് തിങ്കളാഴ്ച ഡല്‍ഹിയിലെത്താനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്.
കെ.പി.സി.സി ഭാരവാഹികളുടെ ജംബോ പട്ടിക കേന്ദ്രനേതൃത്വം തള്ളിയതോടെയാണ് ചുരുക്കപ്പട്ടിക തയാറാക്കി നേതാക്കള്‍ ഡല്‍ഹിക്ക് പുറപ്പെടുന്നത്. ജനറല്‍ സെക്രട്ടറിമാരും വൈസ് പ്രസിഡന്റുമാരും ഉള്‍പ്പെടെ 25 പേരില്‍ ഒതുങ്ങുന്ന പട്ടിക മതിയെന്നാണ് കെ.പി.സി.സി പ്രസിഡന്റിന്റെ നിലപാട്. ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമായി കെ.പി.സി.സി പ്രസിഡന്റ് ചര്‍ച്ച ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു ലിസ്റ്റ് തയാറാക്കിയെങ്കിലും അതില്‍ തീര്‍പ്പ് കല്പിക്കാന് കഴിയാത്ത സാഹചര്യമാണ്.
സംസ്ഥാന നേതാക്കള്‍ തയാറാക്കിയ ലിസ്റ്റ് കേന്ദ്രനേതൃത്വം തള്ളിയതിനാല്‍ അന്തിമധാരണ ഹൈക്കമാന്‍ഡിന്റെ കൂടി നിര്‍ദേശം അറിഞ്ഞുമതിയെന്നാണ് നേതാക്കളുടെ തീരുമാനം. ചൊവ്വാഴ്ച എ.ഐ.സി.സി പ്രസിഡന്റ് സോണിയാഗാന്ധിയുമായും രാഹുല്‍ഗാന്ധിയുമായും നേതാക്കള്‍ കൂടിക്കാഴ്ച നടത്തും.
ദോഹയിലെ പരിപാടികളില്‍ പങ്കെടുത്ത ശേഷം രമേശ് ചെന്നിത്തല നേരെ ഡല്‍ഹിയിലേക്കാണ് എത്തുക. തിങ്കളാഴ്ച കേരളത്തില്‍ നിന്നുള്ള കേന്ദ്രനേതാക്കളായ എ.കെ ആന്റണിയുമായും കെ.സി വേണുഗോപാലുമായും ചര്‍ച്ച നടത്തും.
എം.പിമാരെയും എം.എല്‍.എമാരെയും സംഘടനാ നേതൃത്വത്തിലേക്ക് വേണമോയെന്നതും വര്‍ക്കിങ് പ്രസിഡന്റുമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും എണ്ണം സംബന്ധിച്ചുമെല്ലാം ഹൈക്കമാന്‍ഡിന്റെ തീരുമാനത്തിന് അനുസരിച്ച് തീരുമാനമെടുക്കാനാണ് നേതാക്കള്‍ തമ്മിലുള്ള ധാരണ. ബെന്നി ബെഹ്നാന് ലോക്സഭാ എം.പിയായ സാഹചര്യത്തില്‍ അദ്ദേഹത്തിന് പകരക്കാരനെ കണ്ടെത്തണമോയെന്നതും ഡല്‍ഹി ചര്‍ച്ചയില്‍ തീരുമാനിക്കും. യു.ഡി.എഫ് കണ്‍വീനറായി കെ.വി തോമസിന്റെയും എം.എം ഹസന്റെയും പേരുകളാണ് പരിഗണിക്കുന്നത്. പട്ടിക വെട്ടിച്ചുരുക്കുമ്പോള്‍ പല മുതിര്‍ന്ന നേതാക്കളെയും എങ്ങനെ പരിഗണിക്കുമെന്നതാണ് വെല്ലുവിളി. കേരളത്തില്‍ ധാരണയിലെത്തി അന്തിമതീരുമാനം എടുക്കുന്നത് നീണ്ടുപോകുമെന്ന് അറിയാവുന്നതിനാലാണ് മുല്ലപ്പള്ളി ഇക്കാര്യത്തില്‍ കേന്ദ്രനേതൃത്വത്തെ തന്നെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."