HOME
DETAILS
MAL
സാംബാ ഗോള്‍ഡ് അവാര്‍ഡ് ഫിര്‍മീഞ്ഞോക്ക്
backup
January 04 2019 | 19:01 PM
സാവോപോളോ: പി.എസ്.ജി താരം നെയ്മറിനെയും റയല്‍ മാഡ്രിഡ് താരം മാഴ്സലോയേയും പിന്തള്ളി ലിവര്‍പൂള്‍ താരം റോബര്‍ട്ട് ഫിര്‍മീഞ്ഞോക്ക് സാംബാ ഗോള്‍ഡ് അവാര്‍ഡ്. യൂറോപ്പിലെ മികച്ച ബ്രസീലിയന്‍ താരത്തിന് നല്കുന്ന അവാര്‍ഡാണ് സാംബാ ഗോള്‍ഡ് അവാര്‍ഡ്. 21.79 ശതമാനം വോട്ട് സ്വന്തമാക്കിയാണ് ഫിര്‍മീഞ്ഞോ അവാര്‍ഡ് സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തെത്തിയ മാഴ്സലോക്ക് 20.51 ശതമാനം വോട്ട് ലഭിച്ചു. പി.എസ്.ജി താരം നെയ്മറിന് മൂന്നാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. കക, മൈക്കോണ്‍, തിയാഗോ സില്‍വ, നെയ്മര്‍ ജൂനിയര്‍, കുട്ടീഞ്ഞോ, ഫാബിയാനോ എന്നീ താരങ്ങള്‍ നേരത്തെ ഈ അവാര്‍ഡിന് അര്‍ഹരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."