രണ്ട് സഹപാഠികള്‍ക്ക് വീട് നിര്‍മിച്ച് നല്‍കി സ്റ്റുഡന്റ് പൊലീസ് കേഡറ്റ്
പൂച്ചാക്കല്‍:കൂട്ടുകാരുടെ കൈത്താങ്ങോടെ സഹപാഠികള്‍ക്ക് ഒരു വീട് ഒരുങ്ങുന്നു.എന്റെ കൂട്ടുകാരന് ഒരു സുന്ദര ഭവനം എന്ന പദ്ധതിയിലൂടെ സഹോദരികളായ രണ്ട് സഹപാഠികള്‍ക്ക് വീട് നിര്‍മിച്ച് നല്‍കി സ്റ്റുഡന്റ് പൊലീസ് കേഡറ്റ് മാതൃകയാകുന്നു.
പൂച്ചാക്കല്‍ എസ്.എന്‍. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളാണ് നിര്‍ധനരും നിരാലംബരുമായ രണ്ട് വിദ്യാര്‍ഥികള്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്നത്. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ശ്രീജിത വി.എച്ച്.എസ്. ഇ യില്‍ പഠിക്കുന്ന സാന്ദ്ര എന്നിവര്‍ക്കാണ് സഹപാഠികള്‍ വീട് നിര്‍മിച്ച് നല്‍കുന്നത്. അഞ്ച് ലക്ഷത്തോളം രൂപ മുടക്കി 420 സ്‌ക്വയര്‍ ഫീറ്റുള്ള വീടാണ് നിര്‍മിച്ചത്.
2014ലാണ് വീടിന്റെ നിര്‍മാണം തുടങ്ങിയത്.130 എസ് പി.സി അംഗങ്ങളുടെ നേത്രത്യത്തില്‍ വിദ്യാര്‍ഥികള്‍ സമാഹരിച്ച ഫണ്ടാണ് വീട് നിര്‍മാണത്തിന് ഉപയോഗിച്ചത്. പൂച്ചാക്കല്‍, അരൂക്കറ്റി വൈദ്യുതി ഓഫീസ് ജീവനക്കാര്‍ ഈ വീടിന്റെ വൈദ്യുതീകരണം സൗജന്യമായി ചെയ്യുകയായിരുന്നു. പിതാവിന്റെ മരണത്താല്‍ ജീവിതം വഴിമുട്ടിയ എസ്.പി.സി.അംഗവും എട്ടാം ക്ലാസ് വിദ്യാര്‍ഥിയുമായ വിജയ് വിനോദിന്റെ വീടിന്റെ പുനരുദ്ധാരണത്തിന് ഇതോടൊപ്പം ധനസഹായം നല്‍കുന്നുണ്ട്..വ്യാഴാഴ്ച സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രന്‍ വീടിന്റെ താക്കോല്‍ദാനം നിര്‍വ്വഹിക്കും. എ.എം. ആരിഫ്.എം എല്‍ എ അധ്യക്ഷത വഹിക്കും.
എറണാകുളം റേഞ്ച് ഐ.ജി.പി .വിജയന്‍ ഐ പി എസ് മുഖ്യ പ്രഭാഷണവും ജില്ലാ പൊലീസ് ചീഫ് റഫീഖ് മുഹമ്മദ് ബെസ്റ്റ് കേഡറ്റുകളെ ആദരിക്കുകയും ചെയ്യും. ഡി.ഇ.ഒ ആയി നിയമിതയായ സ്‌കൂളിലെ അധ്യാപിക ബീന റാണിയെ കെ.എസ്.ഡി.പി.ചെയര്‍മാന്‍ സി.ബി.ചന്ദ്രബാബു ചടങ്ങില്‍ ആദരിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ എസ്.പി.സി., സി.പി.ഒ. ടി. പി. പ്രകാശന്‍, പ്രധാനാധ്യാപിക ടി. ശ്രീദേവി.വി എച്ച് എസ്.ഇ. പ്രിന്‍സിപ്പാള്‍ സി.ഡി.സദാനന്ദന്‍, പി.ടി.എ.പ്രസിഡന്റ് എസ്.പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."