കുതിരവട്ടം ഗ്രാമത്തില്‍ മെഡിക്കല്‍ സംഘം പരിശോധന നടത്തി
ചേരമ്പാടി: അയ്യംകൊല്ലി കുതിരവട്ടം ആദിവാസി ഗ്രാമം ജില്ലാ ആരോഗ്യവകുപ്പ് ഡപ്യൂട്ടി ഡയരക്ടര്‍ ഡോ. ഭാനുമതി സന്ദര്‍ശിച്ചു. ജില്ലാ കലക്ടറുടെ ഉത്തരവിനെത്തുടര്‍ന്നാണ് മെഡിക്കല്‍ സംഘം ഗ്രാമം സന്ദര്‍ശിച്ചത്. ഗ്രാമത്തിലെ ആദിവാസികള്‍ക്ക് ചൊറി പടര്‍ന്നുപിടിച്ചിരുന്നു. ഇതുസംബന്ധിച്ച് സുപ്രഭാതം കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു. 50 ആദിവാസി കുടുംബങ്ങളാണ് ഗ്രാമത്തില്‍ താമസിക്കുന്നത്. ഇവിടുത്തെ ആദിവാസികള്‍ക്ക് ശരീരമാസകലം പ്രത്യേകതരം ചൊറിപിടിച്ചിരിക്കുകയാണിപ്പോള്. ചെറിയവര്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെയാണ് രോഗം ബാധിച്ചിരിക്കുന്നത്. കുടുംബത്തിലെ ഒരാള്‍ക്ക് രോഗം ബാധിച്ചാല്‍ എല്ലാവര്ക്കും രോഗം പടര്‍ന്നുപിടിക്കുന്ന സ്ഥിതിയാണ്. ആദിവാസികളില്‍നിന്ന് മെഡിക്കല്‍ സംഘം വിവരങ്ങള്‍ ശേഖരിച്ചു. ഇവര്‍ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുമെന്ന് ഡോ. ഭാനുമതി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."