സൂചിപ്പാറ വെള്ളച്ചാട്ടം അടഞ്ഞുകിടക്കും
മേപ്പാടി: തൊഴില്‍തര്‍ക്കം രൂക്ഷമായതോടെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ സൂചിപ്പാറ വെള്ളച്ചാട്ടം അടഞ്ഞു കിടക്കും. ജൂണ്‍ ഒന്നിന് തൊഴില്‍രഹിത ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിനോദസഞ്ചാര കേന്ദ്രത്തില്‍ ജോലി ആവശ്യപ്പെട്ട് സമരം തുടങ്ങിയതോടെയാണ് തൊഴില്‍തര്‍ക്കം തീരുംവരെ കേന്ദ്രം അടച്ചിടാന്‍ വനംവകുപ്പ് തീരുമാനിച്ചത്.
പ്രശ്നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സമരക്കാരും വി.എസ് അംഗങ്ങളും ജില്ലാ കലക്ടര്‍ക്കും എം.എല്‍.എ സി.കെ ശശീന്ദ്രനും പരാതി നല്‍കിയിട്ടുണ്ട്. കാട്ടുതീ ഭീഷണിയെ തുടര്‍ന്ന് മൂന്നു മാസത്തോളം അടച്ചിട്ട ശേഷം ഒന്നാം തിയതി വെള്ളച്ചാട്ടം തുറന്ന ദിവസംതന്നെ സമരംകാരണം വീണ്ടും അടക്കുകയായിരുന്നു.
വനസംരക്ഷണ സമിതിയിലെ 32 അംഗങ്ങള്‍ക്ക് ഇതോടെ ജോലിയില്ലാത്ത സ്ഥിതിയായി. കേന്ദ്രം തുറക്കാന്‍ നടപടിയില്ലങ്കില്‍ സത്യഗ്രഹസമരം ഉള്‍പ്പെടെ ആലോചിക്കുകയാണ് വി.എസ്.എസ് അംഗങ്ങള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."