ഹര്‍ത്താല്‍ അക്രമം: ഒരുകോടിയിലേറെ നഷ്ടം
തിരുവനന്തപുരം: ഹര്‍ത്താലുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളില്‍ സംസ്ഥാനത്ത് 223 സംഭവങ്ങളിലായി ഏകദേശം 1.04 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഏറ്റവും കൂടുതല്‍ നഷ്ടം ഉണ്ടായത് കൊല്ലം റൂറല്‍ ജില്ലയിലാണ്. 26 സംഭവങ്ങളില്‍ ഏകദേശം 17.33 ലക്ഷം രൂപയുടെ നഷ്ടമാണ് അവിടെയുണ്ടായത്. കൊല്ലം സിറ്റിയില്‍ 25 സംഭവങ്ങളില്‍ 1.71 ലക്ഷം രൂപയുടെയും തിരുവനന്തപുരം സിറ്റിയില്‍ ഒന്‍പത് സംഭവങ്ങളില്‍ 12.20 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായി.
ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ: തിരുവനന്തപുരം റൂറലില്‍ 33 സംഭവങ്ങളിലായി 11.28 ലക്ഷം രൂപയുടെയും പത്തനംതിട്ടയില്‍ 30 സംഭവങ്ങളിലായി 8.41 ലക്ഷം രൂപയുടെയും ആലപ്പുഴയില്‍ 12 സംഭവങ്ങളിലായി 3.17 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായി. ഇടുക്കിയില്‍ ഒരു സംഭവത്തില്‍ രണ്ടായിരം രൂപയുടെ നഷ്ടം മാത്രമാണ് ഉണ്ടായത്. കോട്ടയത്ത് മൂന്ന് സംഭവങ്ങളിലായി 45,000 രൂപയുടെയും കൊച്ചി സിറ്റിയില്‍ നാല് സംഭവങ്ങളില്‍ നിന്ന് 45,000 രൂപയുടെയും നഷ്ടമുണ്ടായി. എറണാകുളം റൂറലില്‍ ആറ് സംഭവങ്ങളിലായി 2.85 ലക്ഷം രൂപയുടെയും തൃശൂര്‍ സിറ്റിയില്‍ ഏഴ് സംഭവങ്ങളില്‍ 2.17 ലക്ഷം രൂപയുടെയും തൃശൂര്‍ റൂറലില്‍ എട്ട് സംഭവങ്ങളില്‍ 1.46 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായി.
പാലക്കാട് ആറ് സംഭവങ്ങളില്‍ 6.91 ലക്ഷം രൂപയുടെയും മലപ്പുറത്ത് അഞ്ച് സംഭവങ്ങളില്‍ 1.52 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായി. കോഴിക്കോട് സിറ്റിയില്‍ ഒന്‍പത് സംഭവങ്ങളില്‍ 1.63 ലക്ഷം രൂപയുടെയും കോഴിക്കോട് റൂറലില്‍ അഞ്ച് സംഭവങ്ങളില്‍ 1.40 ലക്ഷം രൂപയുടെയും നഷ്ടം സംഭവിച്ചു. വയനാട് 11 സംഭവങ്ങളില്‍ രണ്ടു ലക്ഷം രൂപയുടെയും കണ്ണൂരില്‍ 12 സംഭവങ്ങളില്‍ 6.92 ലക്ഷം രൂപയുടെയും കാസര്‍കോട് 11 സംഭവങ്ങളില്‍ 6.77 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായതായും ഡി.ജി.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."