HOME
DETAILS

സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കം വിഫലമാകും: എം.എം മണി

  
backup
February 20 2017 | 21:02 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%a6%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ac%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa

 

തൊടുപുഴ: കേരളത്തിന്റെ സമഗ്രപുരോഗതി ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനെതിരേ ബി.ജെ.പിയുമായി ചേര്‍ന്ന് യു.ഡി.എഫ് ഗൂഢാലോചന നടത്തുകയാണെന്ന് മന്ത്രി എം.എം മണി. എന്നാല്‍ ഇതെല്ലാം അതിജീവിച്ച് സര്‍ക്കാര്‍ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള എന്‍.ജി.ഒ യൂനിയന്‍ ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് തൊടുപുഴയില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ജീവനക്കാരെ പൂര്‍ണ വിശ്വാസത്തിലെടുത്താണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യത്തില്‍ ജീവനക്കാരുടെ അകമഴിഞ്ഞ പിന്തുണയും അദ്ദേഹം അഭ്യര്‍ഥിച്ചു. അതേസമയം ഇപ്പോള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ഒരുവിഭാഗം ജീവനക്കാര്‍ സമരം നടത്തുന്നുണ്ട്. അവര്‍ക്ക് ഒന്നും നേടാനാകാതെ എഴുന്നേറ്റു പോകേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ പതിനായിരം പേര്‍ക്ക് ഏപ്രിലില്‍ ഉപാധിരഹിത പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പ്രതിസന്ധിയുണ്ടെങ്കിലും ലോഡ്‌ഷെഡിങ്ങും പവര്‍കട്ടും ഒഴിവാക്കും.
പൊതുവിതരണ സമ്പ്രദായത്തെ ശക്തിപ്പെടുത്തി വിലക്കയറ്റം നിയന്ത്രിക്കും. ഇതിന്റെ ഭാഗമായാണ് അരിക്കടകള്‍ തുറക്കുന്നത്. കേരളത്തിനു ലഭിക്കേണ്ട ഭക്ഷ്യധാന്യ വിഹിതം വെട്ടിക്കുറയ്ക്കാന്‍ നിയമമുണ്ടാക്കിയത് യു.പി.എ സര്‍ക്കാരാണ്. ഇതു നടപ്പാക്കിയത് മോദിയും. ഇപ്പോള്‍ റേഷന്‍ വിഷയം ഉയര്‍ത്തി ഇക്കൂട്ടര്‍ നടത്തുന്ന സമരം വഞ്ചനാപരമാണ്. ഏതുസാഹചര്യത്തെയും അടിയന്തരാവസ്ഥയെ അടക്കം നേരിട്ട പാരമ്പര്യമാണ് സി.പി.എമ്മിനുള്ളതെന്നും എം.എം മണി പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  2 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  3 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  4 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  4 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  5 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  5 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  5 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  5 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  5 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  6 hours ago