റാഫേല്‍: ആരോപണങ്ങളില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്ന് കുഞ്ഞാലിക്കുട്ടി
ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടിനെക്കുറിച്ച് നിരവധി ചോദ്യങ്ങളുയര്‍ന്നിട്ടും പ്രധാനമന്ത്രി മറുപടി പറയാന്‍ തയാറാവാത്തതെന്തന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. റാഫേല്‍ ഇടപാടിനെ കുറിച്ച് ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടപാടിനെ കുറിച്ച് സംസാരിച്ച ഓരോ അംഗവും നിരവധി ചോദ്യങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയിലേക്ക് നീളുന്ന ചോദ്യങ്ങളാണവ. ഒന്നരമണിക്കൂര്‍ നീണ്ട തന്റെ അഭിമുഖത്തില്‍ മുത്വലാഖടക്കമുള്ള നിരവധി വിഷയങ്ങളില്‍ അഭിപ്രായം പറഞ്ഞ പ്രധാനമന്ത്രി എന്തുകൊണ്ടാണ് റാഫേലില്‍ ഒരക്ഷരം മിണ്ടാത്തതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.
ഫ്രഞ്ച് കമ്പനിയായ ദ സോള്‍ട്ട് ഏവിയേഷനും ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലുമായി ഏകദേശം ധാരണയിലെത്തിയ കരാറിനെ ഇല്ലാതാക്കിയാണ് പ്രധാനമന്ത്രിയുടെ കൂടെ ഫ്രാന്‍സിലേക്ക് റാഫേല്‍ ഇടപാട് ഒപ്പിടാനുള്ള യാത്രയില്‍ ഒപ്പം കൂടിയ സ്വകാര്യ വ്യക്തിയുടെ കമ്പനിക്ക് ഗുണം ലഭിക്കുന്ന രീതിയില്‍ ഇടപാട് നടത്തിയിരിക്കുന്നത്. സംയുക്ത പദ്ധതിക്കായുള്ള മൂലധനമോ, ഭൂമിയോ, മുന്‍ പരിചയമോ ഒന്നുമില്ലാത്ത റിലയന്‍സിന്റെ കീഴിലുള്ള കമ്പനിക്ക് ഇടപാട് ലഭിച്ചതില്‍ നിരവധി സംശയങ്ങളാണുയര്‍ന്നിട്ടുള്ളത്. പോര്‍ വിമാനങ്ങള്‍ നിര്‍മിക്കുന്നതില്‍ കഴിവും മുന്‍പരിചയവുമുള്ള പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍സിനെ ഒഴിവാക്കിയത് സ്വകാര്യ കമ്പനിയെ സഹായിക്കാനാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജോയിന്റ് പാര്‍ലമെന്റ് കമ്മിറ്റിയുടെ അന്വേഷണം കൊണ്ട് മാത്രമെ ഇടപാടിലെ കള്ളത്തരങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ കഴിയുകയുള്ളൂ. അതിനാല്‍ സര്‍ക്കാര്‍ അതിന് തയാറാവണമെന്നാണ് മുസ്‌ലിം ലീഗ് പാര്‍ട്ടിയുടെ നിലപാടെന്നും കുഞ്ഞാലിക്കുട്ടി ലോക്‌സഭയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."