കസ്തൂരി രംഗന്: എല്‍.ഡി.എഫുമായി യോജിച്ച പ്രക്ഷോഭത്തിന് തയാര്‍: കേരളാ കോണ്‍ഗ്രസ്
തൊടുപുഴ: കസ്തൂരി രംഗന് വിഷയത്തില്‍ എല്‍.ഡി.എഫ് അടക്കം ആരുമായും യോജിച്ചുള്ള സമരത്തിന് തയാറാണെന്ന് റോഷി അഗസ്റ്റിന് എം.എല്‍.എ. ഒന്‍പതു മാസം മുന്‍പ് അധികാരത്തില്‍ വന്ന ശേഷം കസ്തൂരി രംഗന് റിപ്പോര്ട്ടിന്മേല് എന്തുനടപടി എടുത്തുവെന്ന് എല്‍.ഡി.എഫ് സര്‍ക്കാരും ഇടുക്കി എം.പിയും വ്യക്തമാക്കണമെന്ന് റോഷി അഗസ്റ്റിന് എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കസ്തൂരി രംഗന് റിപ്പോര്ട്ടിന്മേല് കര്‍ഷകര്‍ക്ക് അനുകൂലമായ അന്തിമ വിജ്ഞാപനം സമയപരിധിയായ മാര്‍ച്ച് നാലിന് മുന്‍പ് പുറപ്പെടുവിക്കുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (എം) നേതൃത്വത്തില്‍ റോഷി അഗസ്റ്റിന് എം.എല്‍.എ നയിക്കുന്ന കര്‍ഷക സംരക്ഷണ പദയാത്ര 26ന് ഇടുക്കിയിലെ 35 ാം മൈലില്‍ നിന്നാരംഭിച്ച് മാര്‍ച്ച് മൂന്നിന് തിരുവനന്തപുരത്ത് സമാപിക്കുമെന്ന് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ ജേക്കബ് അറിയിച്ചു.
്.
ജില്ലയിലെ പട്ടയ നടപടികള്‍ വേഗത്തിലാക്കുക, പട്ടയസ്ഥലത്തുള്ള മരങ്ങള്‍ മുറിക്കുന്നതിനു കര്‍ഷകര്‍ക്ക് അനുമതി നല്‍കുക, ഏലത്തോട്ടങ്ങളിലെ തണല്‍ ക്രമീകരിക്കുന്നതിനായി മരങ്ങളുടെ ശിഖരം ഇറക്കുന്നതിനുള്ള തടസങ്ങള്‍ ഒഴിവാക്കുക, ജില്ലയിലെ മൂന്നു താലൂക്കുകളിലായി 12 വില്ലേജുകളില്‍ സര്‍ക്കാര്‍ പദ്ധതികളില്‍ ഉള്‍പ്പെടെയുള്ള വീട് നിര്‍മിക്കുന്നതിനുള്ള നിയമ തടസങ്ങള്‍ ഒഴിവാക്കുക എന്നീ ആവശ്യങ്ങളുംകൂടി ഉന്നയിച്ചാണ് പദയാത്ര നടത്തുന്നത്. പ്രൊഫ. കെ.ഐ ആന്റണി, അഡ്വ. ജോസി ജേക്കബ്, അഡ്വ. ജോസഫ് ജോണ്‍, ജിമ്മി മറ്റത്തിപാറ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."