ഇടുക്കി മെഡിക്കല്‍ കോളജ് സമുച്ചയം നിര്‍മാണോദ്ഘാടനം ഇന്ന്
ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രി സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനം ഇന്നു രാവിലെ 10ന് മെഡിക്കല്‍ കോളജ് കാംപസില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ നിര്‍വഹിക്കും. റോഷി അഗസ്റ്റിന്‍ എം.എല്‍.എ അധ്യക്ഷനാകും. നിര്‍മാണോദ്ഘാടനത്തോടനുബന്ധിച്ചു നടക്കുന്ന പൊതുസമ്മേളനം വൈദ്യുതി മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും. ജോയ്‌സ് ജോര്‍ജ് എം.പി മുഖ്യപ്രഭാഷണം നടത്തും.
300 കിടക്കകളുള്ള 19800 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള കെട്ടിടമാണ് നിര്‍മിക്കുന്നത്. ഓപറേഷന്‍ തിയറ്റര്‍ ഉള്‍പ്പടെയുള്ള എല്ലാ സൗകര്യങ്ങളും അടങ്ങിയ കെട്ടിട നിര്‍മാണത്തിന് 60 കോടി രൂപയാണ് ചെലവ്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭ്യമാക്കി 2018ല്‍ തന്നെ പ്രവേശനം ഉറപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ വര്‍ഷം ഡിസംബര്‍ 30നകം നിര്‍മാണം പൂര്‍ത്തിയാക്കി കെട്ടിടം കൈമാറണമെന്നാണ് കരാറുകാരനു നിര്‍ദേശം നല്‍കിയിട്ടുള്ളത്. സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസ്തി അഴകത്ത്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, ജില്ലാ പഞ്ചായത്തംഗം ലിസമ്മ സാജന്‍, ബ്ലോക്ക് പഞ്ചായത്തംഗം ടിന്റു സുഭാഷ്, ഗ്രാമപഞ്ചായത്തംഗം പി.എസ് സുരേഷ്, കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ സി.വി വര്‍ഗീസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.കെ ജയചന്ദ്രന്‍, കെ.കെ ശിവരാമന്‍, ഇബ്രാഹിംകുട്ടി കല്ലാര്‍, പ്രൊഫ. എം.ജെ ജേക്കബ്, ബിനു ജെ. കൈമള്‍, ടി.പി ജോസഫ്, കെ.എം.എ ശുക്കൂര്‍, അനില്‍ കൂവപ്ലാക്കല്‍, പി.കെ വിനോദ്, പി.കെ ജയന്‍, മാര്‍ട്ടിന്‍ മാണി, നോബിള്‍ ജോസഫ്, ജോണി ചെരിവുപറമ്പില്‍, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍കുന്നേല്‍ സംസാരിക്കും. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. റംലാ ബീവി റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ കലക്ടര്‍ ജി.ആര്‍ ഗോകുല്‍ സ്വാഗതവും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.പി മോഹനന്‍ നന്ദിയും പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."