HOME
DETAILS

അക്രമത്തിനിടെ വര്‍ഗീയ കലാപത്തിന് ആഹ്വാനം

  
backup
January 04 2019 | 20:01 PM

%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b5%80%e0%b4%af-%e0%b4%95

 


കോഴിക്കോട്: മിഠായിത്തെരുവിലെ സംഘ്പരിവാര്‍ അഴിഞ്ഞാട്ടത്തിനിടെ വര്‍ഗീയ കലാപത്തിന് ആഹ്വാനവും. ഹര്‍ത്താല്‍ ദിനത്തില്‍ മിഠായിത്തെരുവിലും കോയന്‍കോ ബസാറിലും പരിസരങ്ങളിലും അഴിഞ്ഞാടിയ പ്രവര്‍ത്തകര്‍ കടുത്ത വര്‍ഗീയ അധിക്ഷേപങ്ങള്‍ നടത്തി കലാപത്തിന് ശ്രമിച്ച ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.


വ്യാഴാഴ്ച പത്തു മണിയോടെ മിഠായിത്തെരുവിലേക്ക് കുതിച്ചെത്തിയ സംഘ്പരിവാര്‍ അക്രമികള്‍ അടച്ചിട്ട കടകള്‍ക്കും നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കും നേരെ അക്രമണം നടത്തുകയും തുടര്‍ന്ന് പൊലിസ് വിരട്ടിയോടിച്ചപ്പോള്‍ സമീപത്ത് തന്നെയുള്ള കോര്‍ട്ട് റോഡിലെ ഗണപതി മാരിയമ്മന്‍ ക്ഷേത്രത്തിലേക്ക് കയറി ഗേറ്റ് അടക്കുകയും ചെയ്തിരുന്നു. അവിടെ നിന്നും പൊലിസിനും വ്യാപാരികള്‍ക്കും നേരെ കനത്ത കല്ലേറും നടത്തിയിരുന്നു. തുടര്‍ന്നാണ് ഗേറ്റിനടുത്തുവന്ന് വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയത്.


ഒരു പ്രത്യേക മത വിഭാഗത്തിനെതിരേ നിരവധി തവണ കടുത്ത പരാമര്‍ശങ്ങളും ഭീഷണിയും മുഴക്കുകയായിരുന്നു. ഒരൊറ്റ മുസ്‌ലിമും ഇവിടെയുണ്ടാകില്ല. എല്ലാ പള്ളിയും പൊളിക്കും. കൊന്ന് കൊലവിളി നടത്തും എന്നിങ്ങനെയാണ് ഗേറ്റിനടുത്ത് കൂടിയിരുന്നവര്‍ പുറത്തേക്ക് നോക്കി ആക്രോശിച്ചത്. ഈ കലാപ ആഹ്വാനങ്ങളുടെ ദൃശ്യങ്ങള്‍ ഒരു സ്വകാര്യ ചാനല്‍ പുറത്തു വിട്ടിട്ടുണ്ട്.
കോര്‍ട്ട് റോഡിലുള്ള ഈ ക്ഷേത്രത്തിനടുത്താണ് വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്‌രംഗ്ദളിന്റെയും കാര്യാലയങ്ങള്‍. ഇവിടെ നിന്നും ആയുധങ്ങളുള്‍പ്പെടെയുള്ളവ ഹര്‍ത്താല്‍ ദിനത്തില്‍ പിടിച്ചെടുത്തിരുന്നു. പൊലിസ് നോക്കിനില്‍കെയാണ് കടുത്ത വര്‍ഗീയ പരാമര്‍ശങ്ങള്‍ ഉണ്ടായത്. ഇവിടെ നിന്നും ആയുധങ്ങള്‍ പിടികൂടിയിട്ടും ശക്തമായ നടപടിയെടുക്കാനോ കൂടുതല്‍ പരിശോധനകള്‍ നടത്താനോ പൊലിസ് മുതിര്‍ന്നില്ല. പൊലിസിന്റെ നിഷ്‌ക്രിയത്വമാണ് മിഠായിത്തെരുവിലെ അക്രമം ഇത്തരത്തിലാവാന്‍ കാരണമെന്നും പിടിയിലായ പ്രതികള്‍ക്കെതിരേ ലഘുവായ കേസുകളേ ചുമത്തിയിട്ടുള്ളൂ എന്നും ആക്ഷേപമുണ്ട്.


വ്യാപാരികള്‍ കടകള്‍ തുറക്കുമെന്നും ഹര്‍ത്താല്‍ അനുകൂലികള്‍ തടയുമെന്നും മുന്‍കൂട്ടി വിവരം ലഭിച്ചിട്ടും കാര്യമായ പൊലിസ് സംവിധാനമൊരുക്കിയിരുന്നില്ലെന്ന പരാതിയും പരക്കെ ഉയര്‍ന്നിട്ടുണ്ട്. മിഠായിത്തെരുവ് പ്രകടനങ്ങള്‍ നിരോധിച്ച സ്ഥലമായിട്ടു പോലും ഇവിടേക്ക് അക്രമികള്‍ പ്രകടനമായി കടന്നുവരുന്നത് തടയാന്‍ പൊലിസിന് കഴിഞ്ഞില്ല. വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ടും സംഘ്പരിവാര്‍ അക്രമികള്‍ നടത്തിയ അഴിഞ്ഞാട്ടങ്ങള്‍ക്കുമെതിരേ ശക്തമായ പ്രതികരണങ്ങള്‍ വിവിധ ഭാഗങ്ങളില്‍ നിന്നും വന്നുകൊണ്ടിരിക്കുകയാണ്.
ശബരിമല വിഷയം നമുക്ക് മുതലെടുക്കാനുള്ള പ്രത്യേക സാഹചര്യമാണെന്നും അത് പരമാവധി ഉപയോഗപ്പെടുത്തണമെന്നുമുള്ള ബി.ജെ.പി നേതാവ് ശ്രീധരന്‍ പിള്ളയുടെതായി നേരത്തെ പുറത്തുവന്ന പ്രസംഗമാണ് ഇപ്പോള്‍ പ്രാവര്‍ത്തികമായിക്കൊണ്ടിരിക്കുന്നതെന്ന് കോഴിക്കോട് എം.എല്‍.എ എ. പ്രദീപ് കുമാര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  5 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  5 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  5 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  6 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  6 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  6 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  6 hours ago