വിയോജിച്ചാല്‍ പ്രതികാര നടപടി: ദീപികയുടെ പരസ്യചിത്രം കേന്ദ്രം പിന്‍വലിച്ചു, സ്‌കില്‍ ഇന്ത്യ പദ്ധതിയില്‍ നിന്നും ഒഴിവാക്കുന്നു
ന്യുഡല്‍ഹി: നിലപാട് പറയുന്നവരോടെല്ലാം പ്രതികാര നടപടി എന്ന തീരുമാനത്തിലേക്കു അധ:പ്പധിച്ച് കേന്ദ്രസര്‍ക്കാര്‍. ദീപിക പദുകോണ്‍ അഭിനയിച്ച പരസ്യ ചിത്രം പിന്‍വലിച്ചുകൊണ്ടാണ് കേന്ദ്രസര്‍ക്കാറിന്റെ പുതിയ പക വീട്ടല്‍. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സ്‌കില്‍ ഇന്ത്യ പദ്ധതിയുടെ പ്രമോഷണല്‍ വീഡിയോയില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. പ്രത്യേക കാരണമൊന്നും വിശദീകരിക്കാതെയാണ് സ്‌കില്‍ ഡെവലപ്‌മെന്റ് മന്ത്രാലയം ദീപികയെ വീഡിയോയില്‍ നിന്ന് മാറ്റുന്നതിന് തീരുമാനം എടുത്തതും. ആസിഡ് ആക്രമണ ഇരകളെക്കുറിച്ച് സംസാരിക്കുന്ന ഭാഗമായിരുന്നു ദീപികക്ക് വീഡിയോയില്‍ ഉണ്ടായിരുന്നത്. ഈ ഭാഗം 'പരിശോധിക്കുക'യാണെന്നാണ് മന്ത്രാലയം നല്‍കിയിരുന്ന ഔദ്യോഗിക വിശദീകരണം. ഇതിനു പിന്നാലെയാണ് പുതിയ നടപടി.
ദീപിക പദുകോണിന്റെ ജെ.എന്‍.യു സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെയാണ് നടപടി ഉണ്ടായിരിക്കുന്നത്. ഇതിനുശേഷം പ്രകോപനപരമായ പരാമര്‍ശങ്ങളുമായി നേരത്തെ തന്നെ ബി.ജെ.പി നേതാക്കളും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയടക്കമുള്ളവര്‍ രംഗത്തുവരികയും ചെയ്തിരുന്നു. തങ്ങളുടെ നിലപാടുകളെ അനുകൂലിക്കാത്തവരെയെല്ലാം അടിച്ചമര്‍ത്തുക എന്ന തരത്തിലേക്ക് തരം താണിരിക്കുകയാണ് രാജ്യം ഭരിക്കുന്ന സര്‍ക്കാരെന്നാണ് ഉയരുന്ന ആരോപണം. ഭിന്ന ശേഷിക്കാര്‍ക്ക് വേണ്ടി തയ്യാറാക്കിയ പരസ്യ ചിത്രമായിരുന്നു ഇത്.
സ്മൃതി ഇറാനിയടക്കമുള്ള നേതാക്കള്‍ ദീപികക്കെതിരെ രംഗത്തെത്തിയിരുന്നു. അതേസമയം, രഘുറാം രാജന്‍ ദീപികയെ അനുകൂലിച്ച് രംഗത്തെത്തി.
ദീപികയെപ്പോലുള്ളവര്‍ പ്രചോദനമാണെന്നും അവരെപ്പോലുള്ളവരാണ് ഭരണഘടനയുടെ ചൈതന്യം നിലനിര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് രാഷ്ട്രീയ ചായ്‌വുള്ള ദീപിക ജെഎന്‍യുവില്‍ പോയതില്‍ അത്ഭുതമില്ലെന്നും ജവാന്മാര്‍ കൊല്ലപ്പെടുമ്പോള്‍ ആഘോഷിക്കുന്നവര്‍ക്കൊപ്പമാണ് ദീപികയെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."