ജനപ്രിയ സാഹിത്യവും എഴുത്തുകാരനും അവഗണിക്കപ്പെടുന്നു: ഉമ്മന്‍ ചാണ്ടി
പാലാ: ലക്ഷക്കണക്കിന് ജനങ്ങള്‍ ഇഷ്ടപ്പെടുന്ന ജനപ്രിയ സാഹിത്യത്തേയും എഴുത്തുകാരനേയും ചിലര്‍ രണ്ടാംതരക്കാരായി കാണുന്നുവെന്നും ഇതു വിരോധാഭാസമാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അന്തരിച്ച ഹാസ്യ സാഹിത്യകാരന്‍ തോമസ് പാലായുടെ പേരിലുള്ള പ്രഥമ അവാര്‍ഡ് നോവലിസ്റ്റ് ജോയ്‌സിക്ക് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ജോണ്‍സണ്‍ പുളിക്കീല്‍ അധ്യക്ഷനായി. താലൂക്ക് സെക്രട്ടറി റോയി മാത്യു എലിപ്പുലിക്കാട്ട്, എം. ശ്രീകുമാര്‍, ജോര്‍ജ് പുളിങ്കാട്, കെ.എസ് വിഷ്ണുദാസ്, റോയി ഫ്രാന്‍സിസ്, സി.കെ ഉണ്ണികൃഷ്ണന്‍, ഡാന്റീസ് കൂനാനിക്കല്‍, പി.വി വര്‍ഗീസ്, പി.ജി ജനാര്‍ദനന്‍, പയസ് തോമസ്, ഏലിക്കുട്ടി സെബാസ്റ്റ്യന്‍, സിന്ധുമോള്‍ ജേക്കബ് പ്രസംഗിച്ചു. 'വജ്രകേരളം: നാളെയുടെ സാധ്യതകള്‍' വിഷയത്തില്‍ പയസ് കുര്യന്‍ (ഹെഡ്മാസ്റ്റര്‍, സെന്റ് ജോസഫ് ഹൈസ്‌കൂള്‍ മാനത്തൂര്‍) ക്ലാസെടുത്തു. വായനാ മത്സര വിജയികള്‍ക്കും സര്‍ഗോത്സവം വിജയികള്‍ക്കുമുള്ള സമ്മാനങ്ങള്‍ ജോയ്‌സി വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."