ഉക്രൈന്‍ വിമാനം തകര്‍ന്നത് മിസൈലേറ്റെന്ന് സ്ഥിരീകരിച്ച് ഇറാന്‍; 'മാനുഷിക പിഴവെന്ന് വിശദീകരണം
ടെഹ്‌റാന്‍: ഉക്രൈന്‍ വിമാനം തകര്‍ന്നത് സൈന്യത്തിന്റെ മിസൈലേറ്റെന്ന് സ്ഥിരീകരിച്ച് ഇറാന്‍. ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫാണ് ഇക്കാര്യം സമ്മതിച്ചത്. വിമാനം തകര്‍ന്നത് മിസൈലേറ്റാണെന്ന റിപ്പോര്‍ട്ടുകള്‍ ഇതുവരെ ഇറാന്‍ തള്ളിക്കളയുകയായിരുന്നു.
തൊടുത്ത മിസൈല്‍ മാനുഷിക പിഴവുമൂലം അബദ്ധത്തില്‍ വിമാനത്തില്‍ പതിക്കുകയും തീപിടിച്ച് തകര്‍ന്നുവീഴുകയായിരുന്നുവെന്ന് സൈന്യത്തിന്റെ ആഭ്യന്തര അന്വേഷണത്തില്‍ വ്യക്തമായതായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി വ്യക്തമാക്കി.
കഴിഞ്ഞ ബുധനാഴ്ചയാണ് 176 യാത്രക്കാരുമായി ഇറാനിലെ ഇമാം ഖുമൈനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഉക്രൈന്‍ തലസ്ഥാനമായ കിവിലേക്കു പോകുന്ന പി.എസ് 752 വിമാനം പറന്നുയര്‍ന്ന് ഒന്നര മിനുട്ടിനകം തകര്‍ന്നുവീണത്. വിമാനത്തിലെ യാത്രക്കാരില്‍ 63 പേര്‍ കാനഡക്കാരായിരുന്നു. ഒരു ബ്രിട്ടീഷുകാരനും 88 ഇറാനികളും വിമാനത്തിലുണ്ടായിരുന്നു.
ഇറാന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ യു.എസ് സേന വധിച്ചതിനു പ്രതികാരമായി ഇറാഖിലെ യു.എസ് താവളങ്ങള്‍ക്കു നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി മണിക്കൂറുകള്‍ക്കകമായിരുന്നു വിമാനാപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."