ജില്ലയില്‍ സംഘപരിവാര്‍ അഴിഞ്ഞാട്ടത്തില്‍ വന്‍ നാശനഷ്ടം
പാലക്കാട്: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല കര്‍മസമിതിപ്രവര്‍ത്തകര്‍ നടത്തിയ ഹര്‍ത്താലില്‍ നാട്മുഴുവന്‍ അക്രമത്തിലാണ്ടപ്പോള്‍ നഷ്ടമായത് ലക്ഷങ്ങളുടെ പൊതുമുതല്‍. പൊലിസുകാരും മാധ്യമപ്രവര്‍ത്തകര്‍ക്കുമടക്കം നൂറോളംപേര്‍ക്ക് പരുക്ക്. ഡിവൈ.എസ്.പിക്കും അഞ്ച് എസ്.ഐമാര്‍ക്കും മുപ്പതോളം പൊലിസുകാര്‍ക്ക് പരുക്കുപറ്റിയതായി അധികൃതര്‍ അറിയിച്ചു. ഹര്‍ത്താല്‍ അക്രമവുമായി ബന്ധപ്പെട്ട്് നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു.
കുപ്പിയും കല്ലുകളുമായെത്തിയ പ്രകടനക്കാര്‍ കടകളും വ്യാപാര സ്ഥാപനങ്ങളും നിര്‍ബന്ധിച്ചടപ്പിക്കുകയും വ്യാപാര സ്ഥാപനങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. അടക്കാന്‍ വിസമ്മദിച്ച വ്യാപാരികളെ മര്‍ദ്ദിക്കുകയും ചെയ്തു ഗതാഗത തടസം സൃഷ്ടിക്കുകയും ചെയ്തു. കെ.എസ്.ആര്‍.ടി.സി ബസുകളും സ്വകാര്യ വാഹനങ്ങളും തകര്‍ത്തതില്‍ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. ഹര്‍ത്താലനുകൂലികള്‍ തകര്‍ത്ത സ്വകാര്യ വാഹനങ്ങളുടേയും സ്ഥാപനങ്ങളുടേയും നാശനഷ്ടങ്ങളുടെ കണക്കുകള്‍ വളരെ വലുതാണ്. പ്രകടനക്കാരുടെ കല്ലേറില്‍ നിരവധി സാധാരണക്കാര്‍ക്കും പരുക്കേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."