മണ്ണാര്‍ക്കാട് ഏഴ് ബി.ജെ.പി പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍; 50 പേര്‍ക്കെതിരേ കേസ്
അലനല്ലൂര്‍: ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നഗരസഭ കൗണ്‍സിലറടക്കമുള്ള ഏഴ് ബി.ജെ.പി പ്രവര്‍ത്തകരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മണ്ണാര്‍ക്കാട് നഗരസഭയിലെ ആല്‍ത്തറ വാര്‍ഡ് കൗണ്‍സിലര്‍ ശിവന്‍കുന്ന് കൃഷ്ണ നിവാസില്‍ ശ്രീനിവാസന്‍ (41), മണ്ണാര്‍ക്കാട് തെക്കേപ്പുറം വീട്ടില്‍ വിഷ്ണു പ്രകാശ് (23), വടക്കുമണ്ണം കണ്ണന്‍ നിവാസില്‍ കണ്ണന്‍ (31), അണ്ടിക്കുണ്ട് വടക്കേപ്പുറം വീട്ടില്‍ അനില്‍ കുമാര്‍ (33), ശിവന്‍കുന്ന് കുന്നത്ത് വീട്ടില്‍ സുദര്‍ശനന്‍ (31), മണ്ണാര്‍ക്കാട് തെക്കേപ്പുറം വീട്ടില്‍ മര്‍ക്കണ്ഠരാജ് (39) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. ഇവരെ പാലക്കാട് സബ് ജയിലിലാക്കി.
ജാമ്യമില്ലാ വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. സംഘംചേരല്‍, പൊലിസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, ആയുധം കൈവശംവക്കല്‍, വധശ്രമം തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. ഇവര്‍ക്ക് പുറമേ അന്‍പതോളം ആളുകള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. കൂടുതല്‍ അറസ്റ്റ് ഉടനുണ്ടായേക്കും എന്നാണ് പൊലിസ് നല്‍കുന്ന സൂചന. ഇതിനായി സംഘര്‍ഷങ്ങളുടെയും മറ്റും വീഡിയോ ദൃശ്യങ്ങളടക്കം പരിശോദിച്ചു വരികയാണെന്നുള്ള വിവരങ്ങളാണ് ലഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."