HOME
DETAILS

എച്ച്.ടു.ഒയും ആല്‍ഫ സെറീന്റെ ആദ്യ ഗോപുരവും നിലം പൊത്തി, മരടില്‍ വട്ടമിട്ട് കൗതുക കണ്ണുകള്‍

  
backup
January 11 2020 | 06:01 AM

marad-flatmaradu-flat-demolition-live-updates-11-01-2020

കൊച്ചി: സുപ്രിം കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി മരടിലെ എച്ച്.ടു.ഒഎച്ച്.ടു.ഒയും ആല്‍ഫ സെറിന്റെ ആദ്യ ഗോപുരവും
നിലം പൊത്തി, ആദ്യഘട്ട സ്‌ഫോടനത്തിലൂടെയാണ് രാവിലെ പതിനൊന്നിനു ആദ്യ ഫ്ളാറ്റ് മണ്ണിലേക്കു നിലംപതിച്ചത്. കാഴ്ചകള്‍ കാണാന്‍ ജനസാഗരമാണ് പരിസരത്തു തടിച്ചു കൂടിയത്.

ഉടനെ തന്നെ ആല്‍ഫ സെറിന്റെ ഇരട്ട ഗോപുരങ്ങളില്‍ ആദ്യ ടവറുമാണ് നിലം പതിച്ചത്. എന്നാല്‍ ആല്‍ഫ സെറിന്റെ ഭാഗങ്ങള്‍ കായലിലേക്കാണ് പതിച്ചത്. കായലിന്റെ വെള്ളത്തിന്റെ ഒഴുക്കു തടസ്സപ്പെടുന്ന രീതിയിലാണ് ഇടിഞ്ഞു വീണത്.

തീരപരിപാലന നിയമം ലംഘിച്ചു നിര്‍മിച്ച എച്ച്.ടു.ഒ, ഫ്‌ളാറ്റാണ് നിമിഷങ്ങള്‍ക്കുള്ളില്‍ തവിടുപൊടിയായത്. ഇനി ഹോളിഫെയ്ത്ത് ആല്‍ഫ സെറീന്‍ എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ കൂടി അതീവ സുരക്ഷയില്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ നിലംപതിപ്പിക്കും.

പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വൈകിട്ടുവരെ നിരോധനാജ്ഞ തുടരും. പ്രദേശവാസികളെയെല്ലാം നേരത്തെ തന്നെ ഒഴിപ്പിച്ചിരുന്നു. ആകാംക്ഷയിലായിരുന്നു നാട്ടുകാരും അധികൃതരും. പൊളിക്കും മുമ്പ് നാലു തവണ സൈറണ്‍ മുഴങ്ങി. പത്തരക്കാണ് ആദ്യ സൈറണ്‍ മുഴങ്ങിയത്.
ഇനി ആല്‍ഫ സെറിന്‍ ഇരട്ടസമുച്ചയത്തിലാണ് സ്‌ഫോടനം നടക്കുക. സെക്കന്‍ഡുകളുടെ വ്യത്യാസത്തിലായിരിക്കും കെട്ടിട സമുച്ചയങ്ങള്‍ നിലംപൊത്തുക. 19 നിലകളുള്ള ഹോളിഫെയ്ത്ത് ഒന്‍പതു സെക്കന്‍ഡിനുള്ളിലും 16 നിലകള്‍ വീതമുള്ള ആല്‍ഫ സെറീന്‍ എട്ട് സെക്കന്‍ഡിനുള്ളിലും നിലംപൊത്തുമെന്നാണ് അധികൃതരുടെ കണക്കു കൂട്ടല്‍.

കെട്ടിടങ്ങളുടെ 100 മീറ്റര്‍ ദൂരെ സജ്ജമാക്കിയ ബ്ലാസ്റ്റിങ് ഷെഡ്ഡില്‍ നിന്ന് എക്‌സ്‌പ്ലോഡര്‍ പ്രവര്‍ത്തിക്കുന്നതോടെയാണ് സ്‌ഫോടനം നടക്കുക. കെട്ടിടത്തിന്റെ വിവിധ നിലകളിലെ ദ്വാരങ്ങളില്‍ അമോണിയം സള്‍ഫേറ്റ് അടിസ്ഥാനപ്പെടുത്തിയുള്ള ഇമല്‍ഷന്‍ സ്‌ഫോടകവസ്തുക്കളാണ് സ്‌ഫോടനത്തിനായി നിറച്ചിരിക്കുന്നത്.
രാവിലെ ഒന്‍പതു മണിക്കുമുമ്പ് 200 മീറ്റര്‍ ചുറ്റളവില്‍ നിന്ന് താമസക്കാരെ ഒഴിപ്പിച്ചെന്ന് ഉറപ്പുവരുത്തും. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെ ജില്ലാകലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പറന്നുയര്‍ന്ന് സീപ്ലെയിന്‍; ഇടുക്കിയിലേക്കുള്ള പരീക്ഷണ പറക്കല്‍ വിജയകരം, മാട്ടുപ്പെട്ടി ഡാമില്‍ ലാന്‍ഡിങ്

Kerala
  •  a month ago
No Image

വില കുതിക്കുന്നു : ഇനി അടുക്കള സമരം

Kerala
  •  a month ago
No Image

മാലിന്യമുക്ത കേരളത്തിനായി കുട്ടികളുടെ ഹരിതസഭ; ശിശുദിനത്തിൽ പഞ്ചായത്ത് തലത്തിൽ  ചേരും

Kerala
  •  a month ago
No Image

51ാമത് സുപ്രിം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ചുമതലയേറ്റു

National
  •  a month ago
No Image

രോഷം..വേദന..ഒടുങ്ങാത്ത നിസ്സഹായതയില്‍ ഫലസ്തീന്‍; ഗസ്സയില്‍ കഴിഞ്ഞ ദിവസം കൊന്നൊടുക്കിയത് 40ലേറെ പേരെ

International
  •  a month ago
No Image

ട്രോളിയിൽ മുങ്ങി സന്ദീപ് വാര്യർ

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; കലാശക്കൊട്ട് 'മാസ്' ആക്കാന്‍ മുന്നണികള്‍ 

Kerala
  •  a month ago
No Image

ദുരന്തഭൂമിയിലെ ഉദ്യോഗസ്ഥ ധൂർത്ത്; പല ബില്ലുകളും മുമ്പേ മാറിയെന്ന് സൂചന

Kerala
  •  a month ago
No Image

വിഡിയോ പാലക്കാട്ടെ പ്രചാരണായുധമാക്കി യു.ഡി.എഫ്

Kerala
  •  a month ago
No Image

പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈല്‍ തന്നെ; സമ്മതിച്ച് നെതന്യാഹു

International
  •  a month ago