റെയില്‍വേ സ്റ്റേഷനില്‍ വാഹനപാര്‍ക്കിങ് സ്ഥലം ചെളിക്കുളമാകുന്നു
വടകര: വടകര റെയില്‍വേ സ്റ്റേഷനിലെ പുതിയ പാര്‍ക്കിങ്ങ് സ്ഥലം ചെളിക്കുളമായി. വിശാലമായ പാര്‍ക്കിങ്ങ് സ്ഥലത്തിന്റെ ഭൂരിഭാഗവും ചെളിനിറഞ്ഞ് ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. ചെളിയില്ലാത്തിടത്ത് വാഹനങ്ങളായാല്‍ ബാരിക്കേഡ് വെച്ച് അടക്കുകയാണ് രീതി.
നിലവില്‍ സ്റ്റേഷനോടു ചേര്‍ന്നുള്ള പാര്‍ക്കിങ്ങ് സ്ഥലത്തെ പരിമിതി മൂലമാണ് സ്റ്റേഷനു മുന്പില് മണ്ണിട്ടു നികത്തിയ ഭാഗം പുതിയ പാര്‍ക്കിങ് സ്ഥലമായി അനുവദിച്ചത്. എന്നാല്‍, ഇവിടെ വലിയൊരു ഭാഗം ചെളി നിറഞ്ഞതു കൊണ്ടു കൂടുതല്‍ വാഹനങ്ങള്‍ നിര്‍ത്താന്‍ കഴിയുന്നില്ല.മഴക്കു മുന്‍പേതന്നെ നിലം കോണ്‍ക്രീറ്റ് ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും നടപടിയുണ്ടായില്ല. പണം കൊടുത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ ചെളിയില്‍ കിടക്കേണ്ട സ്ഥിതിയാണിപ്പോള്‍. ചെളി കാരണം പലരും പുറത്ത് റോഡരികില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ തുടങ്ങിയതോടെ ഗതാഗതകുരുക്കിനും കാരണമാവുകയാണ്. ട്രെയിന്‍ വരുന്ന സമയങ്ങളില്‍ റെയില്വേസ്റ്റേഷന് റോഡില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."