എച്ച്.ടു.ഒയും ആല്‍ഫ സെറിനും നിലം തൊട്ടു, ഇനി സ്‌ഫോടന കാഴ്ചകള്‍ ഞായറാഴ്ച
മരട്: എച്ച്.ടു.ഒ എന്ന ആദ്യ ഫ്ളാറ്റ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തതിന് പിന്നാലെ 25 മിനിറ്റിന്റെ ഇടവേളയിലാണ്
അല്‍ഫാ സെറിന്റെ ഇരട്ട കെട്ടിടവും തകര്‍ത്തത്. സൈറണ്‍ മുഴങ്ങിയതിന് പിന്നാലെയാണ് അല്‍ഫാ സെറിനും തകര്‍ത്തത്. ആദ്യം, ഇരട്ട നിര്‍മാണത്തിലെ ചെറിയ ഫ്ളാറ്റും പിന്നീട് വലിയ ഫ്ളാറ്റുമാണ് നിലംതൊട്ടത്. വലിയ തോതില്‍ പൊടിപടലം പ്രദേശത്ത് പടര്‍പടര്‍ന്നിട്ടുണ്ട്. അവശിഷ്ടങ്ങളും കുന്നുകൂടി കിടക്കുകയാണ്. നേരത്തെ പറഞ്ഞതുപോലെ തന്നെയാണ് കാര്യങ്ങളെല്ലാം അവസാനിച്ചത്. പരിസരങ്ങള്‍ക്കൊന്നും കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന നിഗമനത്തിലാണ് അധികൃതര്‍.
11 മണിയ്ക്ക് ഫ്ളാറ്റ് തകര്‍ക്കല്‍ തുടങ്ങുമെന്ന് പറഞ്ഞിരുന്നെങ്കിലും നേവിയുടെ നിരീക്ഷണം അല്‍പ സമയം നീണ്ടുപോയതിനാല്‍ 11.18 ന് മൂന്നാം സൈറണ്‍ മുഴങ്ങിയതോടെയാണ് ആദ്യ ഫ്ളാറ്റായ ഹോളി ഫെയ്ത്ത് തകര്‍ന്നുവീണത്. അഞ്ച് സെക്കന്റിലാണ് ഹോളിഫെയ്ത്ത് ഭൂമിയില്‍ പതിച്ചത്.
അരമണിക്കൂറിനിടയിലാണ് രണ്ട് ഫ്ളാറ്റുകളും തകര്‍ത്തത്. ആദ്യ ഫ്ളാറ്റ് ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ 11.19നും 11.44ന് അല്‍ഫാ സെറിനും തകര്‍ക്കുകയായിരുന്നു. ഇതോടെ ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കുന്നതിനായുള്ള ഇന്നത്തെ സ്ഫോടനങ്ങള്‍ അവസാനിച്ചു. നെട്ടൂരിലെ 15 നിലകളുള്ള ജെയിന്‍ കോറല്‍കോവ്, കണ്ണാടിക്കാട്ടെ 16 നിലകളുള്ള ഗോള്‍ഡന്‍ കായലോരം എന്നീ പാര്‍പ്പിട സമുച്ചയങ്ങളില്‍ നാളെ സ്‌ഫോടനം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."