ഹജ്ജ് കമ്മിറ്റി ചെയര്മാന് സ്വീകരണം നല്കി
കരുനാഗപ്പള്ളി: ദക്ഷിണ കേരളത്തില്‍ നിന്ന് ആദ്യമായി കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിക്ക് സെന്റര്‍ ഫോര്‍ ഇസ്ലാമിക് ഗൈഡന്‍സ് ആന്റ് സര്‍വിസസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി.
ചടങ്ങില്‍ സി.ഐ.ജി.എസ് പ്രസിഡന്റ് എം ഷാനവാസ് കണ്ടനാട് അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന ഹൗസ് ഫെഡ് ചെയര്മാന് അഡ്വ. എം ഇബ്രാഹീംകുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി ടൗണ്‍ എംപ്ലോയിമെന്റ് ഓഫിസര്‍ ആദിനാട് നാസര്‍, ജനറല്‍ സെക്രട്ടറി അഡ്വ. എ നൗഷാദ്, കരുനാഗപ്പള്ളി ടൗണ്‍ മസ്ജിദ് ഇമാം മുഹമ്മദ് ഷാഹിദ് മൗലവി, ശാസ്താംകോട്ട ടൗണ്‍ മസ്ജിദ് ഇമാം പോരുവഴി ഹുസൈന് മൗലവി അല്ഖാശിഫി, പാലോളികുളങ്ങര മസ്ജിദ് മുദരിസ് അമീര്‍ മന്നാനി, അഡ്വ. കെ സൈഫുദ്ദീന്, ചേന്നല്ലൂര്‍ ടി മെഹര്‍ഖാന്‍, മുഹമ്മദ് ഹിദായത്തുള്ള, സി.ഐ.ജി.എസ് ട്രഷറര്‍ ബി. ബഷീര്‍ബാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."