HOME
DETAILS
MAL
സ്കൂളിലേക്കുള്ള ബസ് പുനസ്ഥാപിക്കണമെന്ന് ഹൈക്കോടതി
backup
February 20 2017 | 21:02 PM
കൊച്ചി: വാമനപുരം മുളമന വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് രണ്ട് ഷെഡ്യൂള്‍ സര്‍വിസെങ്കിലും പുന:സ്ഥാപിക്കാന്‍ ഹൈക്കോടതി കെ.എസ്.ആര്.ടി.സിയോടു നിര്‍ദേശിച്ചു. കെ.എസ്.ആര്.ടി.സി ബസ് സര്‍വിസ് പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു സ്കൂളിലെ പി.ടി.എ ഭാരവാഹികള്‍ നല്കിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. രാവിലെ 8.30 മുതല്‍ ഒന്‍പതു വരെയും വൈകിട്ട് 4.30 മുതല്‍ അഞ്ചു വരെയും നടത്തി വന്ന സര്‍വിസ് നഷ്ടത്തിലെന്നാരോപിച്ച് കെ.എസ്.ആര്.ടി.സി നിര്‍ത്തിയെന്നാണ് ഹരജിയിലെ ആക്ഷേപം. പരീക്ഷക്കാലമായതിനാല്‍ ഹരജി തീര്‍പ്പാകുന്നതുവരെ രണ്ട് ഷെഡ്യൂള്‍ എങ്കിലും പുന:സ്ഥാപിക്കാനാണ് സിംഗിള്‍ബെഞ്ച് നിര്‍ദേശിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."