HOME
DETAILS
MAL
ഗുജറാത്തില്‍ വാതകനിര്മാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ എട്ട് മരണം
backup
January 11 2020 | 14:01 PM
അഹമ്മദാബാദ്: ഗുജറാത്തിലെ വഡോദരയില്‍ വാതകനിര്മാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ എട്ട് പേര് മരിച്ചു. സാരമായി പരുക്കേറ്റ ഇരുപതിലധികം പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. മെഡിക്കല്‍ ആവശ്യത്തിനായി വാതകം നിര്‍മിക്കുന്ന പദ്ര-ജംബുസാര്‍ ഹൈവേയിലെ സ്വകാര്യ ഫാക്ടറിയില്‍ രാവിലെ 11ഓടെയാണ് സ്ഫോടനമുണ്ടായത്.
മരിച്ചവരും പരുക്കേറ്റവരും പ്ലാന്റിലെ തൊഴിലാളികളാണെന്നാണ് ലഭിക്കുന്ന വിവരം. വാതക പൈപ്പ് ലൈനിലുണ്ടായ ചോര്‍ച്ചയാണ് അപകടത്തിനിടയാക്കിയതെന്ന് കരുതുന്നു. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിച്ചുണ്ട്. പരുക്കേറ്റവരില്‍ പലരുടെയും നില അതീവഗുരുതരമാണ്. ഫാക്ടറിയില്‍ തീപിടിക്കുന്ന സാഹചര്യത്തില്‍ ആവശ്യമായ സുരക്ഷാ ഉപകരണങ്ങളൊന്നും പ്രവര്‍ത്തനക്ഷമമായിരുന്നില്ലെന്ന വിവരം പുറത്തുവന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."