പള്ളിക്കുനേരെ അക്രമം; വ്യാപക പ്രതിഷേധം
പേരാമ്പ്ര: മഹല്ല് ജുമാമസ്ജിദ് ആക്രമിച്ച സംഭവത്തില്‍ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് പേരാമ്പ്ര ഹിമായത്തുല്‍ ഇസ്‌ലാം സംഘം മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വ്യാഴാഴ്ച വൈകിട്ട് ഏഴോടെയാണ് പ്രകടനമായി എത്തിയ ഡി.വൈ.എഫ്.ഐക്കാര്‍ പള്ളിക്കു നേരെ കല്ലേറ് നടത്തിയത്. പള്ളിയുടെ മുന്‍ഭാഗത്തുള്ള ഫില്ലറിന് കേടുപാടുകള്‍ സംഭവിച്ചു.
അംഗശുദ്ധി വരുത്തുന്ന സ്ഥലത്തും വരാന്തയിലും കല്ലുകള്‍ പതിച്ചിട്ടുണ്ട്. പേരാമ്പ്രയില്‍ നിലനില്‍ക്കുന്ന സൗഹൃദാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടേ ആക്രമണത്തെ കാണാന്‍ കഴിയൂ. ഇത്തരം സംഭവങ്ങള്‍ക്ക് അറുതി വരുത്താന്‍ ഭരണാധികാരികളും പൊലിസും ശക്തമായ നടപടികള്‍ കൈക്കൊള്ളണം. പ്രതികളെ പിടികൂടാന്‍ തയാറാകാത്ത പക്ഷം പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി. മഹല്ല് പ്രസിഡന്റ് എം.കെ.സി കുട്ട്യാലി, സെക്രട്ടറി കെ.പി അബ്ദുല്ല, ടി.കെ ഗഫൂര്‍, സി. സുപ്പി, എം. അസ്സയിനാര്‍, പി.എം ബഷീര്‍, ഇബ്രാഹിം ഹോണസ്റ്റി, സി.സി അമ്മദ് എന്നിവര്‍ സംബന്ധിച്ചു.
അക്രമം അവസാനിപ്പിക്കണം: എസ്.എം.എഫ്
പേരാമ്പ്ര: കഴിഞ്ഞ ദിവസം പേരാമ്പ്രയില്‍ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മഹല്ല് ജുമാമസ്ജിദ് അക്രമിച്ചതില്‍ സുന്നി മഹല്ല് ഫെഡറേഷന്‍ പ്രതിഷേധിച്ചു. അക്രമികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ റഫീഖ് സകരിയ്യ ഫൈസി അധ്യക്ഷനായി. പി.എം കോയ മുസ്‌ലിയാര്‍, സി.കെ ഇബ്രാഹിം മാസ്റ്റര്‍, വി.കെ കുഞ്ഞബ്ദുല്ല, സലാം മാസ്റ്റര്‍ അരിക്കുളം, മൊയ്തി സംസാരിച്ചു.
സി.പി.എം അണികളെ നിലക്കുനിര്‍ത്തണം: യൂത്ത് ലീഗ്
പേരാമ്പ്ര: ടൗണ്‍ ജുമാമസ്ജിദിനു നേരെ ആക്രമണം നടത്തി പേരാമ്പ്രയിലെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാനുള്ള സി.പി.എം ശ്രമത്തെ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ശക്തമായി അപലപിച്ചു.
യാതൊരു പ്രകോപനവുമില്ലാതെ ലീഗ് ഓഫിസ് എറിഞ്ഞ് തകര്‍ക്കുകയും യൂത്ത് ലീഗിന്റെ പ്രതിഷേധ പ്രകടനത്തിനു നേരെ ബോംബെറിയുകയും ചെയ്യുക വഴി പേരാമ്പ്രയില്‍ കലാപമുണ്ടാക്കാനുള്ള സി.പി.എമ്മിന്റെ ആസൂത്രിത ശ്രമമാണു പ്രകടമായത്. കുറ്റവാളികള്‍ക്കെതിരേ കര്‍ശനടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
അണികളെ നിലക്കു നിര്‍ത്താന്‍ സി.പി.എം നേതൃത്വം തയാറാകാത്ത പക്ഷം ശക്തമായി തിരിച്ചടിക്കുമെന്നും യൂത്ത് ലീഗ് മുന്നറിയിപ്പ് നല്‍കി. പ്രസിഡന്റ് ആര്‍.കെ മുഹമ്മദ് അധ്യക്ഷനായി. എം.പി സിറാജ് , കെ.പി റസാഖ്, കെ.സി മുഹമ്മദ്, സയീദ് അയനിക്കല്‍, ഹാഫിസ് സി.കെ, അര്‍ഷാദ് എടവരാട്, നിഷാദ് ആര്‍.എം, അമീര്‍ വല്ലാറ്റ സംസാരിച്ചു.
പ്രതികളെ പിടികൂടണം: കോണ്‍ഗ്രസ്
പേരാമ്പ്ര: ഹര്‍ത്താല്‍ ദിനത്തില്‍ പേരാമ്പ്രയില്‍ സി.പി.എമ്മുകാര്‍ നടത്തിയ അക്രമ സംഭവങ്ങളിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടണമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. കുറ്റക്കാരെ പിടികൂടിയില്ലെങ്കില്‍ പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാജന്‍ മരുതേരി അധ്യക്ഷനായി. സത്യന്‍ കടിയങ്ങാട്, മുനീര്‍ എരവത്ത്, കെ.കെ വിനോദന്‍, ഇ.വി രാമചന്ദ്രന്‍, പി. വാസു, പി.കെ രാഗേഷ്, ജിതേഷ് മുതുകാട്, എസ്. സുനന്ദ്, പി.എം പ്രകാശന്‍, ബാബു തത്തക്കാടന്‍, ഇ.പി മുഹമ്മദ്, പ്രദീഷ് നടുക്കണ്ടി, വി.വി ദിനേശന്‍, മോഹന്‍ദാസ് ഓണിയില്‍, അശോകന്‍ മുതുകാട്, പി.എസ് സുനില്‍കുമാര്‍ സംസാരിച്ചു.
വര്‍ഗീയ ധ്രുവീകരണത്തിന് സി.പി.എമ്മും ബി.ജെ.പിയും മത്സരിക്കുന്നു: കെ.പി.എ മജീദ്
പേരാമ്പ്ര: ശബരിമല വിഷയത്തെ തുടര്‍ന്ന് കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് സി.പി.എമ്മും ബി.ജെ.പിയും പരസ്പരം മത്സരിക്കുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. പേരാമ്പ്രയില്‍ സി.പി.എം അക്രമത്തില്‍ നശിപ്പിച്ച ടൗണ്‍ ജുമാ മസ്ജിദും മുസ്‌ലിം ലീഗ് ഓഫിസും സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹര്‍ത്താലിന്റെ മറവില്‍ സി.പി.എമ്മും ബി.ജെ.പിയും അക്രമം അഴിച്ചുവിട്ട് നാട്ടില്‍ സമാധാനം നഷ്ടപ്പെടുത്തുകയാണെന്നും ഇതിന് സര്‍ക്കാരും പൊലിസും കൂട്ടു നില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മുസ്‌ലിം ലീഗ് ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍.സി അബൂബക്കര്‍, സെക്രട്ടറി സി.പി.എ അസീസ്, സി.പി സൈതലവി, വി.വി മുഹമ്മദലി, എസ്.കെ അസൈനാര്‍, പുതുക്കുടി അബ്ദുറഹ്മാന്‍, ഇ. ഷാഹി, എം.കെ.സി കുട്ട്യാലി, ടി.കെ ഇബ്രാഹിം, സി.പി ഹമീദ്, കോറോത്ത് റഷീദ്, പി.വി നജീര്‍, വി.കെ കോയക്കുട്ടി, ആര്‍.കെ മുഹമ്മദ്, കെ.പി റസാഖ്, കെ.സി മുഹമ്മദ് എന്നിവര്‍ ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."