വര്‍ഗീയതയ്ക്ക് മറുപടി ഗുരുദേവ ദര്‍ശനങ്ങള്‍: മന്ത്രി കെ. രാജു
നെയ്യാേറ്റിന്‍കര: വര്‍ഗീയ സംഘര്‍ഷങ്ങളും ജാതീയ പീഢനങ്ങളും ഏറിവരുന്ന കാലത്ത് അവയ്ക്കുള്ള ഏറ്റവും വലിയ മറുപടി ശ്രീനാരായണ ദര്‍ശനങ്ങളാണെന്ന് വനം മന്ത്രി കെ. രാജു. അരുവിപ്പുറം പ്രതിഷ്ഠയുടെ 129-ാം വാര്‍ഷികത്തോടനുബന്ധിച്ച് 'സംഘടന കൊണ്ടുളള ലക്ഷ്യം' എന്ന വിഷയത്തില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സാമാന്യ ജനങ്ങളുടെ ലോകമായിരുന്നു ഗുരുവിന്റെ പ്രവര്‍ത്തന മണ്ഡലം. ഗുരുവിന്റെ നമുക്ക് ജാതിയില്ല എന്ന വ്യാഖ്യാത പ്രഖ്യാപനത്തിന് 100 വയസാകുമ്പോള്‍ അവ എത്ര മാത്രം പ്രസ്‌ക്തമാണെന്ന് വര്‍ത്തമാനകാല സംഭവവികാസങ്ങള്‍ തെളിയിക്കുന്നുണ്ട്. തന്നെ ഏതെങ്കിലും ജാതിയില്‍ തളച്ചിടേണ്ടതില്ലെന്ന പ്രഖ്യാപനം കൂടിയാണ് അന്ന് ഗുരു നടത്തിയതെന്നും മന്ത്രി പറഞ്ഞു.
ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ശിവഗിരി മഠം മുന്‍ ഖജാന്‍ജി ശ്രീമദ് പരാനന്ദ സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഒ. രാജഗോപാല്‍ എം.എല്‍.എ, പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍ ക്കോസ് എബ്രഹാം, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷ്, നെയ്യാറ്റിന്‍കര നഗരസഭാ ചെയര്‍ പേഴ്‌സണ്‍ ഡബ്ല്യു.ആര്‍ ഹീബ, അരുവിപ്പുറം പ്രചാരസഭ ചീഫ് കോഡിനേറ്റര്‍ വണ്ടന്നൂര്‍ സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."